Home അറിവ് ബെംഗളൂരുവിലേക്ക് ഉടന്‍ സര്‍വീസ് തുടങ്ങും; കെഎസ്ആര്‍ടിസി

ബെംഗളൂരുവിലേക്ക് ഉടന്‍ സര്‍വീസ് തുടങ്ങും; കെഎസ്ആര്‍ടിസി

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. മറ്റന്നാള്‍ (ഞായറാഴ്ച) മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് 11ന് വൈകിട്ടും, കണ്ണൂര്‍, കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ 12നുമാണ് ആരംഭിക്കുക.

യാത്രക്കാര്‍ കര്‍ണാടക സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഒരു ഡോസ് വാക്‌സിന്‍ എടുത്തതിന്റെ രേഖയോ കരുതണം. കോഴിക്കോട്, കണ്ണൂര്‍ വഴിയാണ് ബെംഗളൂരുവിലേക്ക് സര്‍വീസ്. കേരളത്തില്‍ നിന്നുള്ള സര്‍വീസിന് തമിഴ്‌നാട് അനുമതി നല്‍കാത്ത സാഹചര്യത്തിലാണിത്.

അധിക സര്‍വീസുകള്‍ വേണ്ടി വന്നാല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സജ്ജീകരണം ഒരുക്കും. സര്‍വീസുകളുടെ സമയ വിവരവും ടിക്കറ്റുകളും http://www.online.keralartc.com എന്ന വെബ്സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി ബുക്ക് ചെയ്യാം.