Home വാണിജ്യം വാട്‌സ്ആപ്പിന്റെ ഇന്ത്യന്‍ ബദല്‍ ഇനി പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും

വാട്‌സ്ആപ്പിന്റെ ഇന്ത്യന്‍ ബദല്‍ ഇനി പ്ലേസ്റ്റോറിലും ആപ്‌സ്റ്റോറിലും

വാട്‌സ്ആപ്പിന് ബദലായി ഇന്ത്യയുടെ സ്വന്തം ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ‘സന്ദേശ്’ എന്ന ഇന്‍സ്റ്റന്റ് മെസേജ് പ്ലാറ്റ്ഫോമാണിത്. ഇത് പ്രവര്‍ത്തനം ആരംഭിച്ചതായി ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്സഭയില്‍ പറഞ്ഞു.

ഗവണ്‍മെന്റിന്റെ ഐടി വിഭാഗമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. പ്ലേസ്റ്റോറിലും ആപ്സ്റ്റോറിലും സന്ദേശ് ലഭ്യമാണ്. മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ ഉപയോഗിച്ച് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

വ്യക്തിഗത, ഗ്രൂപ്പ് മെസേജുകളും ഫയലുകളും അയക്കാനും ഓഡിയോ- വിഡിയോ കോളുകള്‍ക്കും സന്ദേശ് ഉപയോഗിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കുമിടയില്‍ നിലവില്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്.