ട്രിപ്പിൾ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ. നൂറു മീറ്റർ പ്രദേശത്ത് ഒരു ദിവസം അഞ്ചു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ അവിടം മൈക്രോ കണ്ടെയ്ൻമെന്റ് സോണാകും. പത്തിലേറെ അം ഗങ്ങളുള്ള കൂട്ടുകുടുംബത്തിൽ കോവിഡ് വ്യാപനമുണ്ടായാൽ ആ വീടിനെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.
ഇതുവരെ വാർഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ചെറിയ പ്രദേശം മാത്രമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പുതിയ മാന ദണ്ഡപ്രകാരം തെരുവുകൾ, മാർക്കറ്റുകൾ, ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ, തൊഴിൽ ശാലകൾ, ഓഫിസുകൾ, ഐടി കമ്പനികൾ, വെയർ ഹൗസുകൾ, ലേല കേന്ദ്രങ്ങൾ, ഹൗസിങ് കോളനി, ഷോപ്പിങ് മാൾ, വ്യവസായ സ്ഥാപനം, ഫ്ളാറ്റ്, തുറമുഖം, മത്സ്യ വിപണകേന്ദ്രം എന്നിവയും കണ്ടെയ്ൻമെന്റ് സോണാകും.
ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോ ഗനിരക്കിന്റെ (ഐപിആർ) പുതിയ കണക്കു പ്രകാരം 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാർഡുകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഐപിആർ എട്ടിന് മുകളിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം, കഴിഞ്ഞ ആഴ്ച 266 വാർഡുകളിലായിരുന്നു ലോക്കഡൗൺ.