Home അറിവ് വനിത തടവുകാരുടെ ഡ്രസ്കോഡ് മാറാന്‍ സാധ്യത; വെള്ള വസ്ത്രത്തിനു പകരം നൈറ്റി അല്ലെങ്കില്‍ ചുരിദാര്‍

വനിത തടവുകാരുടെ ഡ്രസ്കോഡ് മാറാന്‍ സാധ്യത; വെള്ള വസ്ത്രത്തിനു പകരം നൈറ്റി അല്ലെങ്കില്‍ ചുരിദാര്‍

സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാരുടെ യൂണിഫോം വസ്ത്രത്തിന് മാറ്റങ്ങൾക്ക് സാധ്യത. പുതിയ നിര്‍ദേശങ്ങള്‍ ജയിൽ വകുപ്പ് ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു. നിലവിൽ ധരിക്കുന്ന വെള്ള നിറത്തിലുളള വസ്ത്രത്തിന് പകരം നെൈറ്റിയോ ചുരിദാറോ ആക്കാനാണ് സാധ്യത.

ജയിലിലെ ജോലികൾ, ജയിലിന് പുറത്തുള്ള ജോലികൾ എന്നിവ ചെയ്യുന്നവ‍ർക്ക് ട്രാക്സ്യൂട്ടോ ടീഷ‍ര്‍ട്ടോ നൽകുന്നതും ആലോചനയിലാണ്. ആവശ്യമെങ്കിൽ സ്ത്രീ തടവുകാ‍ർക്ക് സാരിയും ബ്ലൗസും ധരിക്കാനും അനുമതി നൽകുന്നുണ്ട്.

അതേസമയം പുരുഷ തടവുകാരുടെ യൂണിഫോം പരിഷ്കരിക്കുന്നത് ആലോചനയിലില്ല. തടവുകാരുടെ പ്രതിഫലം വ‍ർദ്ധിപ്പിക്കുന്നതടക്കമുള്ള ശുപാർശകളും ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച വിഷൻ 2030 രൂപരേഖയിലുണ്ട്.