Home വാണിജ്യം വാക്‌സിന്‍ ലഭിക്കാന്‍ ഇനി ഗൂഗിളില്‍ തിരഞ്ഞാല്‍ മതി; പുതിയ സംവിധാനം വരുന്നു

വാക്‌സിന്‍ ലഭിക്കാന്‍ ഇനി ഗൂഗിളില്‍ തിരഞ്ഞാല്‍ മതി; പുതിയ സംവിധാനം വരുന്നു

കോവിഡ് വാക്സിന്‍ ലഭിക്കാനായി ഇനി ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മതി. കോവിന്‍ ആപ്പ്, പോര്‍ട്ടല്‍ എന്നിവ കൂടാതെ വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ ‘കോവിഡ് വാക്സിന്‍ നിയര്‍മി’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് അനായാസം സ്ലോട്ടുകള്‍ എടുക്കാനുള്ള സംവിധാനം ഒരുങ്ങുന്നു.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം അറിയിച്ചത്. മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകളില്‍ ഈ സേവനം ലഭ്യമാകും. വാക്സിന്‍ ലഭ്യത, സെന്ററുകള്‍ തുടങ്ങിയവയും ഇത്തരത്തില്‍ അറിയാനാകും.

വളരെ എളുപ്പത്തില്‍ തന്നെ ഈ സംവിധാനം ഉപയോഗിച്ച് വാക്‌സിന്‍ എവിടെയെന്ന് കണ്ടുപിടിക്കാം. ആദ്യം ഗൂഗിളിലെ സെര്‍ച്ച് ഓപ്ഷനില്‍ പോയി ‘കോവിഡ് വാക്സിന്‍ നിയര്‍മി’ എന്ന് തിരയുക. സ്ലോട്ട് ലഭ്യമാണോ എന്ന് പരിശോധിക്കുക. ശേഷം അപ്പോയിന്റ്മെന്റ് എന്ന ഓപ്ഷനിലൂടെ ബുക്ക് ചെയ്യുക. ഇത്രയും ചെയ്താല്‍ നിങ്ങള്‍ക്ക് വാക്‌സിന്‍ ബുക്ക് ചെയ്യാം.