Home അറിവ് ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്

ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്

ഡിസംബർ 16, 17 തിയതികളിൽ വീണ്ടും ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ശുപാർശയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഐഡിബിഐ ബാങ്കിനെ സർക്കാർ സ്വകാര്യവത്കരിച്ചു. ബാങ്കിങ് നിയമ ഭേദഗതികൾ പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ കൊണ്ടുവരാൻ പോകുന്നു എന്നതും ബാങ്ക് യൂണിയനുകൾ ചൂണ്ടിക്കാണിക്കുന്നു.

ഈ സാഹചര്യത്തിലാണ് സ്വകാര്യവത്കരണത്തെ എതിർക്കാൻ യുഎഫ്ബിയു സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കടാചലം പ്രസ്താവനയിൽ പറഞ്ഞു.