Home അറിവ് കാന്‍സര്‍ രോഗനിര്‍ണയം ഇനി വീട്ടുപടിക്കല്‍

കാന്‍സര്‍ രോഗനിര്‍ണയം ഇനി വീട്ടുപടിക്കല്‍

സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ തുടങ്ങിയ അര്‍ബുര്‍ദങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിന് മൊബൈല്‍ ഡിറ്റക്ഷന്‍ യൂണിറ്റുമായി കര്‍ണാടക സര്‍ക്കാര്‍. ജനുവരി അഞ്ചിന് സ്ത്രീകള്‍ക്കായി മൊബൈല്‍ വെല്‍നസ് ക്ലിനിക്ക് ആരംഭിക്കും. റോട്ടറി ഫൗണ്ടേഷന്‍ ഗ്ലോബല്‍ ഗ്രാന്റ് പ്രോജക്ട് ക്ലബ് ഓഫ് മംഗലാപുരം ചേര്‍ന്നാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

വായിലെ അര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ നമ്മുടെ ജില്ലയിലെ ഗ്രാമീണ സ്ത്രീകളുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് റോട്ടറി ക്ലബ് മംഗലാപുരം പ്രസിഡന്റ് സുധീര്‍ കുമാര്‍ ജലന്‍ല പറഞ്ഞു.

ഈ മൊബൈല്‍ വെല്‍നസ് ക്ലിനിക്കില്‍ ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും സ്‌ക്രീനിംഗ് നടത്തുന്നതിനുമായി അംഗന്‍വാടി വര്‍ക്കര്‍മാര്‍, വനിതാ സ്വയം സഹായ സംഘങ്ങള്‍, പ്രാദേശിക കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ബസില്‍ സംഘടിപ്പിക്കുന്ന സ്‌ക്രീനിംഗ് അല്ലെങ്കില്‍ പരിശോധന സൗജന്യമാണ്. ബസില്‍ ബ്രെസ്റ്റ് സ്‌ക്രീനിംഗിനും സ്‌ക്രീനിങ്ങിനുമുള്ള അത്യാധുനിക മാമോഗ്രാഫി മെഷീനുകളും സെര്‍വിക്കല്‍ സ്‌ക്രീനിംഗിനുള്ള കോള്‍പോസ്‌കോപ്പും സജ്ജീകരിച്ചിട്ടുണ്ട്.

കാന്‍സര്‍ ബാധിതരായ ബിപിഎല്‍ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് യെനെപോയ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സ നല്‍കും. താഴ്ന്ന വരുമാനക്കാരെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ജലന്‍ല പറഞ്ഞു.

വെന്‍ലോക്ക് ഹോസ്പിറ്റലില്‍ ഫിസിയോതെറാപ്പി സെന്റര്‍, മൊബിലിറ്റി ട്രെയിനിംഗ് സെന്റര്‍, വെന്‍ലോക്ക് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് മെഷീനുകള്‍, ഡികെ റെഡ്‌ക്രോസ് സൊസൈറ്റിക്ക് മൊബൈല്‍ രക്തദാന ബാങ്ക് തുടങ്ങി നിരവധി പദ്ധതികള്‍ റോട്ടറി ക്ലബ്ബ് ഓഫ് മംഗലാപുരം മുമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.