Home ആരോഗ്യം ഏറ്റവും കൂടുതല്‍ ആന്റിബോഡിയുള്ളത് കോവിഷീല്‍ഡ് എടുത്തവരില്‍; പഠനഫലം പുറത്ത്

ഏറ്റവും കൂടുതല്‍ ആന്റിബോഡിയുള്ളത് കോവിഷീല്‍ഡ് എടുത്തവരില്‍; പഠനഫലം പുറത്ത്

Ghaziabad: A health worker prepares a dose of the COVID-19 vaccine before inoculating a beneficiary, during a mega vaccination campaign 'Mission June', in Indirapuram, Tuesday, June 1, 2021. (PTI Photo/Atul Yadav)(PTI06_01_2021_000077B)

രാജ്യത്ത് വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്സിനുകളില്‍ മെച്ചപ്പെട്ട ഫലം തരുന്നത് കോവിഷീല്‍ഡില്‍ ആണെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍ എടുത്തവരേക്കാള്‍ കുടുതല്‍ ആന്റിബോഡി കോവിഷീല്‍ഡ് വാക്സില്‍ എടുത്തവരില്‍ ആണ് കണ്ടെത്തിയതെന്ന് പഠനത്തില്‍ തെളിഞ്ഞു.

കൊറോണ വൈറസ് വാക്സിന്‍ ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടു ഡോസ് വാക്സിന്‍ എടുത്തവരും മുന്‍പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.

കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം പൂര്‍ണമായും അവലോകനം ചെയ്യാത്തതിനാല്‍ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിക്കരുതെന്നും കോവാറ്റ് വ്യക്തമാക്കുന്നു.