Home അന്തർദ്ദേശീയം പ്രവാസികൾ പണമയക്കുന്നത് കൂടി

പ്രവാസികൾ പണമയക്കുന്നത് കൂടി

യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിര്‍ഹത്തിന് 20.74 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം (76.21) ഇടിഞ്ഞതാണു ദിര്‍ഹം-രൂപ വിനിമയത്തിലും പ്രതിഫലിച്ചത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രൂപ കരുത്തുകാട്ടിയപ്പോള്‍ വിനിമയ നഷ്ടം ഓര്‍ത്ത് പ്രവാസികള്‍ നാട്ടിലേക്കു പണമയയ്ക്കുന്നത് അല്‍പം കുറച്ചിരുന്നു. ദിര്‍ഹത്തിന് 20.38 രൂപ വരെയായി കുറഞ്ഞിരുന്നു.മെച്ചപ്പെട്ട നിരക്കിനായി കാത്തിരുന്ന പ്രവാസികള്‍ ഇപ്പോള്‍ പണമയയ്ക്കാന്‍ തുടങ്ങിയതായി എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു.റമസാന്‍, പെരുന്നാള്‍ ആവശ്യങ്ങള്‍ക്കായി പണം അയയ്ക്കുന്നവരും ഇന്നലെ എക്സ്ചേഞ്ചുകളിലെത്തി.

യുഎഇയില്‍ ഇന്നലെ രാവിലെ ഒരു ദിര്‍ഹത്തിന് 20.74 രൂപയിലാണു വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെ 20.76ലേക്ക് ഉയര്‍ന്നെങ്കിലും വൈകിട്ടോടെ രൂപ നില അല്‍പം മെച്ചപ്പെടുത്തി 20.74ല്‍ തിരിച്ചെത്തി.ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയ്ക്ക് 14 പൈസയുടെ തകര്‍ച്ചയുണ്ടായി.ഇതുപ്രകാരം യുഎഇ ദിര്‍ഹത്തിന് 20.72 രൂപ ലഭിച്ചിരുന്നു..

എന്നാല്‍ നിക്ഷേപം ഉദ്ദേശിച്ച്‌ അയയ്ക്കുന്നവര്‍ ദിര്‍ഹത്തിന് 21 രൂപ ലഭിക്കുന്നതു കാത്തിരിക്കുകയാണ്.