Home അറിവ് ഇനി വാട്സപ്പിലും റീൽസ് കാലം

ഇനി വാട്സപ്പിലും റീൽസ് കാലം

ഏറ്റവും ജനപ്രിയമായ സമൂഹ മാദ്ധ്യമമാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണാറുള്ളത്.ഇന്‍സ്റ്റഗ്രാമില്‍ സാധിക്കുന്നതിന് സമാനമായി വാട്‌സാപ്പിലും റീല്‍സ് ക്രിയേറ്റ് ചെയ്യുക, സ്വന്തമായി സ്റ്റിക്കര്‍ തയ്യാറാക്കുക, റീഡ് ലേറ്റര്‍ ഓപ്ഷന്‍, വാട്‌സാപ്പ് ലോഗൗട്ട്, മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഒഴിവാക്കുക, പ്രത്യേക കോണ്‍ടാക്ടുകളില്‍ നിന്ന് മാത്രം ലാസ്റ്റ് സീന്‍ ഒഴിവാക്കുക എന്നീ ഫീച്ചറുകള്‍ കൂടി 2022ല്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ഒരു ഗ്രൂപ്പ് കോളില്‍ പരമാവധി എട്ട് പേരെയാണ് നിലവില്‍ ഉള്‍പ്പെടുത്താനാകുക. എന്നാല്‍ ഇനി 32 പേരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ വരുന്നുവെന്നാണ് സൂചന. എപ്രകാരമാണ് 32 പേരെ സ്‌ക്രീനില്‍ ഉള്‍ക്കൊള്ളിക്കുക എന്നതും കണ്ടറിയേണ്ടതാണ്.

കൂടാതെ മറ്റ് പല ഫീച്ചേഴ്‌സും വാട്‌സാപ്പില്‍ പുതിയതായി ചേര്‍ക്കപ്പെടുന്നുണ്ട്. ഇമോജി ഉപയോഗിച്ച്‌ റിയാക്ഷന്‍ രേഖപ്പെടുത്തുന്ന രീതി. ഇത് നിലവില്‍ ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമാണ്. വോയ്‌സ് മെസേജ് ബബിള്‍ ഡിസൈനുകള്‍, ഫേവറേറ്റ് പട്ടികയില്‍ ഗ്യാലറിയിലെ മീഡിയ ഉള്‍ക്കൊള്ളിക്കല്‍ എന്നീ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തേക്കാം. .