Home അറിവ് വീട്ടിൽ പൂച്ചയുണ്ടോ? ഇവ ശ്രദ്ധിക്കുക.

വീട്ടിൽ പൂച്ചയുണ്ടോ? ഇവ ശ്രദ്ധിക്കുക.

ഭംഗിയുള്ള പൂച്ചക്കുട്ടികളെ കൈയ്യിലെടുത്ത് ഓമനിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. ചിലർ കിടക്കയിൽ വരെ ഇവയെ കിടത്തുന്നു. എന്നാൽ ഇവയുടെ അധിക പരിപാലനം മനുഷ്യർക്ക് നിരവധി രോഗങ്ങളാണ് സമ്മാനിക്കുന്നത്.

പൂച്ചകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന പ്രധാന രോഗമാണ് ടോക്സിപ്ലാസ്മോസിസ്. പ്രോട്ടോസോവ പടർത്തുന്ന ഈ രോഗം മനുഷ്യരിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പൂച്ചയുടെ അന്നനാളത്തിൽ വസിക്കുന്ന ഈ രോഗാണുക്കളുടെ മുട്ടകൾ വിസർജ്യത്തിലൂടെയാണ് പുറത്തുവരുന്നത്.ഏത് കാലാവസ്ഥയെയും ദീർഘകാലം അതിജീവിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. ഭക്ഷണം, മലിനജലം മുതലായവയിലൂടെ ഇവ മനുഷ്യരിലേക്കും, മറ്റു മൃഗങ്ങളിലേക്കും പടരുന്നു. ഈ രോഗാണുക്കൾ അടങ്ങിയ ഇറച്ചി കഴിക്കുന്നതിലൂടെയും പലപ്പോഴും മനുഷ്യരിൽ രോഗസാധ്യത ഉണ്ടാകാറുണ്ട്. പൂച്ചകൾ തങ്ങളുടെ വിസർജ്യം ചെടികൾക്ക് ചുറ്റും ഇടുന്നു. ഇവിടെ പണിയെടുക്കുന്നവർക്ക് അതുകൊണ്ടുതന്നെ രോഗസാധ്യതയും കൂടുതലാണ്.

സ്ത്രീകളിൽ ഗർഭമലസൽ, നവജാതശിശുക്കളുടെ മരണം തുടങ്ങിയ പോലും ഉണ്ടായിട്ടുണ്ട്. നവജാതശിശുക്കളിൽ കാഴ്ചക്കുറവ്, ബുദ്ധിമാന്ദ്യം തുടങ്ങിയവ ഉണ്ടാകുവാനും ഇത് കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പൂച്ചകളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.

പൂച്ചകൾക്ക് ആദ്യത്തെ ആറുമാസം വരെ മാസം തോറും വിരമരുന്ന് നൽകുവാൻ മറക്കരുത്. തുടർന്ന് മൂന്നു മാസം ഇടവിട്ട് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് നൽകണം. പൂച്ചകൾക്ക് എട്ടാഴ്ച പ്രായത്തിൽ ആദ്യ ഡോസ് നൽകി വാക്സിനേഷൻ നൽകിയാൽ സാംക്രമികരോഗങ്ങൾ ഇല്ലാതാകും. ബൂസ്റ്റർ ഡോസും വർഷംതോറും, തുടർന്നു കുത്തിവെപ്പ് നൽകണം.

പൂച്ച വിസർജിക്കുന്ന സ്ഥലങ്ങളിൽ പണിയെടുക്കുമ്പോൾ കൈകളിൽ കൈയുറ ഉപയോഗിക്കുക. പൂച്ചകളെ വീടിന് അകത്ത് പരിപാലിക്കുമ്പോൾ പരിസരവും വീടും മലിനപ്പെടുത്താൻ സാധ്യതയുണ്ട്.അതുകൊണ്ടുതന്നെ അണുനാശിനി ഉപയോഗപ്പെടുത്തി എല്ലായിടത്തും വൃത്തിയാക്കുക. കൈകൾ നല്ലപോലെ സോപ്പുപയോഗിച്ച് കഴുകിയതിനുശേഷം ഭക്ഷണം കഴിക്കുക. പൂച്ചകളിൽ ഏതെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്റിനറി ഡോക്ടറുടെ സഹായം ഉറപ്പുവരുത്തണം.

വിറ്റാമിൻ ഡി ത്രീയും ഒമേഗ ത്രീ കൊഴുപ്പും അടങ്ങിയ മിശ്രിതങ്ങൾ നൽകുന്നതുവഴി പൂച്ചകളുടെ ആരോഗ്യം മെച്ചപ്പെടുന്നു രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു.ആൽബെൻഡാസോൾ പോലുള്ള വിര മരുന്ന് ഇവയ്ക്ക് നൽകുന്നത് നല്ലതാണ്.