Home അന്തർദ്ദേശീയം സ്മാർട്ട്ഫോണിന് അടിമപ്പെട്ട് ലോകം

സ്മാർട്ട്ഫോണിന് അടിമപ്പെട്ട് ലോകം

സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ ഏകദേശം 5.7 മണിക്കൂര്‍ വരെ ആപ്പുകളില്‍ ചെലവഴിക്കുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളെല്ലാവരും തന്നെ ദിവസം നാല് മണിക്കൂറോ അതില്‍ കൂടുതലോ ആപ്പുകളില്‍ ചെലവഴിക്കുന്നവരാണെന്ന് കണ്ടെത്തി.

ഇന്തൊനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ മൊബൈലില്‍ ദിവസം 5.7 മണിക്കൂര്‍ വരെ സമയം ചെലവിടുന്നുണ്ട്. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ 2021 ല്‍ പ്രതിദിനം ശരാശരി 4.7 മണിക്കൂറോളം സമയം ആപ്പുകളില്‍ ഉപയോ​ഗിക്കുന്നുണ്ട്. 2020 ല്‍ ഇത് 4.5 മണിക്കൂറും ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ 2021 ല്‍ പ്രതിദിനം ശരാശരി 4.7 മണിക്കൂറോളം സമയം ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.2020 ല്‍ 4.5 മണിക്കൂറും 2019 ല്‍ 3.7 മണിക്കൂറും ആയിരുന്നു ഉപയോ​ഗം. മൊബൈല്‍ ആപ് അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ആപ് ആനിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടനുസരിച്ച്‌ ഇന്ത്യന്‍ സ്‌മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ ഈ വര്‍ഷം ജൂണില്‍ പ്രതിദിനം ശരാശരി നാല് മണിക്കൂറിലധികം ആപ്പുകളില്‍ മാത്രമായി സമയം ചെലവഴിച്ചു.

ഇന്തൊനീഷ്യ, സിംഗപ്പൂര്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ ദിവസം അഞ്ച് മണിക്കൂറിലധികമാണ് ആപ്പില്‍ സമയം ചെലവഴിക്കുന്നത്. ഇന്തൊനീഷ്യ, സിംഗപ്പൂര്‍, ബ്രസീല്‍, മെക്സിക്കോ, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, റഷ്യ, തുര്‍ക്കി, യുഎസ്, യുകെ തുടങ്ങി 13 പ്രദേശങ്ങളിലെ ഉപയോക്താക്കളും പ്രതിദിനം നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സിംഗപ്പൂരിലെ ഉപഭോക്താക്കളുടെ ആപ്പ് ഉപയോ​ഗത്തിന്റെ സമയം 4.1 ല്‍ നിന്ന് 5.7 മണിക്കൂറായി മാറി. ഓസ്‌ട്രേലിയയില്‍ നേരത്തെ ഇത് 3.6 മണിക്കൂറായിരുന്നു. ഇതിപ്പോള്‍ അതില്‍ നിന്ന് 4.9 മണിക്കൂറ്‍ ആയി.

മിക്ക രാജ്യങ്ങളിലെയും സ്‌മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ 2021 ല്‍ വിഡിയോ സ്‌ട്രീമിങ് ആപ്പുകള്‍ കാണാന്‍ ചെലവഴിച്ച സമയത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി.