Home അറിവ് കേരളത്തിൽ കുട്ടികളിലെ ആത്മഹത്യാ നിരക്ക് കൂടുന്നു

കേരളത്തിൽ കുട്ടികളിലെ ആത്മഹത്യാ നിരക്ക് കൂടുന്നു

സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് ഞെട്ടിക്കുന്ന വിധം ഉയരുന്നു.കഴിഞ്ഞ വര്‍ഷം 345 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

നമ്മുടെ കുട്ടികളുടെ മനകരുത്ത് ചോര്‍ന്നുപോകുന്നുണ്ടോ, സാഹചര്യങ്ങളെ നേരിടാനുള്ള മാനിക ആരോഗ്യം നഷ്ടപ്പെടുന്ന ഒരു തലമുറയായി മാറുന്നുണ്ടോ? ‍ സാക്ഷര കേരളത്തിലെ കുട്ടികളുടെ ആത്മഹത്യ നിരക്ക് കണ്ടാല്‍ ആരും ഞെട്ടിപോകും. .

കുടുംബാഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും, മാനസിക സംഘര്‍ഷവും, മയക്ക് മരുന്നിന്‍റെ ഉപയോഗവും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് പൊലീസിന്‍റെ പഠന റിപ്പോര്‍ട്ട്.

2019 ല്‍ സംസ്ഥാനത്ത് 230 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2021 ആയപ്പോള്‍ അത് 345 ആയി. കഴിഞ്ഞ വര്‍‍ഷം 27.8 ശതമാനം കുട്ടികളുടെയും ആത്മഹത്യക്ക് കാരണം മാനസിക സംഘര്‍ഷമാണ്. മൊബൈലിന്റേയും ഇന്‍രര്‍നെറ്റിന്റേയും ഉപയോഗം രക്ഷിതാക്കളുടെ നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടാതെ 13.9 ശതമാനം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്.

പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാതെയും കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഉപയോഗം കുട്ടികളുടെ ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തല്‍.ഇതിനെല്ലാം പുറമെ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും പഠനവൈകല്യവും പ്രേമ പരാജയവും എല്ലാം കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് അടിയന്തര ഇടപെടല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്താനാണ് നിര്‍ദ്ദേശം. സ്കൂളുകളില്‍ കൗണ്‍സിലിംഗ് ആരംഭിക്കണം,

രക്ഷിതാക്കള്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കിയും പരീക്ഷാ പേടി മാറ്റാന്‍ പ്രത്യേക പരിപാടികള്‍ ആവിഷ്കരിച്ചും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ കുട്ടികളെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചും ഈ അവസ്ഥയെ മറികടക്കണമെന്ന നിര്‍ദ്ദേശമാണ് പൊലീസ് മുന്നോട്ട് വയ്കുന്നത്.

ആത്മഹത്യ നിരക്ക് കുറയ്ക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് 11 ഇന നിര്‍ദ്ദേശം ഡിജിപി നല്‍കി.