Home അറിവ് മദ്യവില അടുത്ത മാസം മുതൽ കൂടും.

മദ്യവില അടുത്ത മാസം മുതൽ കൂടും.

മദ്യവില അടുത്ത മാസം മുതൽ കൂടും. 20% വരെ വില വർധിപ്പിക്കണമെന്ന് കമ്പനികൾ.

സര്‍ക്കാര്‍ സാമ്പത്തിക പ്രതിന്ധിയിലാകുമ്പോഴെല്ലാം മദ്യവിലയിലാണ് അതിന്‍റെ പ്രതിഫലനമുണ്ടാവുക. സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന മേഖലകളിലൊന്നാണ് മദ്യവില്‍പ്പന.മദ്യ കമ്പനികളാണ് ഇപ്പോൾ വില വർധിപ്പിക്കണമെന്ന ആവശ്യപ്പെട്ടിട്ടുള്ളത്.സര്‍ക്കാര്‍ പലപ്പോഴായി വില വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്‍റെ ഗുണം മദ്യക്കമ്പനികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. 2013–14ലെ ടെൻഡര്‍ പ്രകാരമുള്ള ഇടപാടാണ് മദ്യക്കമ്പനികളും സര്‍ക്കാരും തമ്മില്‍ ഇപ്പോഴും നില്‍ക്കുന്നത്. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്‍റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്.മദ്യം നിര്‍മ്മിക്കുന്നതിന് കൂടുതല്‍ ചെലവാണ് മദ്യക്കമ്പനികള്‍ക്ക് ഉണ്ടാവുന്നത്. ഏറെ നാളായി വില വര്‍ധിപ്പിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. വില കൂടാതെ നികുതി കുറയ്ക്കുന്നതും പരിഗണനയിലുണ്ട്.മദ്യത്തിന് ഇപ്പോഴത്തെ നികുതി 237 ശതമാനമാണ്.

സർക്കാർ ഉൽപ്പാദിപ്പിക്കുന്ന മദ്യം ജവാൻറെ വിലയും വർധിപ്പിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.