Home അറിവ് കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി

കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതുള്‍പ്പെടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം.

ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയരും.1000 സിസി വരെയുള്ള കാറുകളുടെ പ്രീമിയം 2094 രൂപയാക്കി ഉയ‍ര്‍ത്തിയിട്ടുണ്ട്.

നിലവില്‍ 2072 രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം. 1500 സിസി കാറുകള്‍ക്ക് 3416 രൂപയും (നിലവില്‍ 3221) ആയി നിശ്ചയിച്ചു. അതേസമയം 1500 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് 7890 രൂപയാക്കിയിട്ടുണ്ട്. നിലവിലിത് 7897 രൂപയാണ്.