Home അറിവ് മറവി രോഗം അറിയേണ്ടതെല്ലാം

മറവി രോഗം അറിയേണ്ടതെല്ലാം

ഇന്ന് ഡിമൻഷ്യ അല്ലെങ്കിൽ മറവി രോഗം ബാധിക്കുന്നവരുടെ എണ്ണം ലോകത്താകമാനം വർധിച്ച് വരികയാണ്. പഠനങ്ങൾ പറയുന്നത് 60 വയസ്സിന് മുകളിലുള്ള അഞ്ച് ശതമാനം പേർക്കെങ്കിലും മറവി രോഗം ഉണ്ടാകാം എന്നാണ്.ഡിമൻഷ്യ അല്ലെങ്കിൽ മറവി രോഗം പ്രായമാകുന്നതിന്റെ സാധാരണ ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്. എന്നാൽ പ്രായമാകുന്നവരിൽ എല്ലാം മറവിരോഗം ബാധിക്കുന്നുണ്ടോ? ഇല്ലെന്ന് നമുക്കറിയാം. പ്രായം കൂടിയ ആളുകളിലെ ശാരീരിക, മാനസികാവസ്ഥകൾക്ക് അനുസരിച്ചാണ് ഡിമൻഷ്യ ബാധിക്കുന്നത്.

പാരമ്പര്യമായോ അല്ലെങ്കിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും രോഗാവസ്ഥയുടെ ഭാഗമായോ ഡിമൻഷ്യ അനുഭവപ്പെടാം. ഓർമ്മക്കുറവ്‌ തന്നെയാണ് ഡിമൻഷ്യയുടെ പ്രധാന ലക്ഷണം. ചിന്താശേഷി കാര്യക്ഷമമല്ലാതെ വരിക, പരസ്പര ബന്ധമില്ലാത്ത പെരുമാറ്റ രീതി എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.പ്രായമായവരിൽ ഇത് കൂടുതൽ സാധാരണമാണെങ്കിലും, ചില അടിസ്ഥാന അവസ്ഥകൾ അനുഭവിക്കുമ്പോൾ ചെറുപ്പക്കാർക്കും ലക്ഷണങ്ങൾ വികസിപ്പിച്ചേക്കാം. മറവി, ആശയക്കുഴപ്പം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, കൃത്യമായി എഴുതാൻ സാധിക്കാതെ വരിക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. പുതിയ കാലത്ത് മധ്യ വയസ്സിനോട് അടുക്കുന്നതോടെ തന്നെ ഡിമൻഷ്യയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു എന്നതാണ്.

സൺഡൗണിംഗ് (Sundowning)സൺഡൗണിംഗ് എന്നത് ചിലരിൽ ഉച്ചതിരിഞ്ഞ് സംഭവിക്കുന്ന അവസ്ഥയാണ്. പലപ്പോഴും രാത്രി വരെ ഇത് തുടരും. അനാവശ്യമായ ആശയക്കുഴപ്പം, ഉത്കണ്ഠ, ആക്രമണോത്സുകത അല്ലെങ്കിൽ സാധാരണ ഉപയോഗിക്കുന്ന വഴികൾ പോലും അപരിചിതമായി തോന്നുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് പിന്നീട് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. സൺഡൗണിംഗ് ഒരു രോഗമല്ല, മറിച്ച് ദിവസത്തിലെ ഒരു പ്രത്യേക സമയത്ത് അനുഭവപ്പെടുന്ന രോഗലക്ഷണങ്ങളാണ്, സാധാരണയായി ഉച്ചകഴിഞ്ഞ് കൂടുതൽ തീവ്രമാകാനും സാധ്യതയുണ്ട്.

ഈ സമയത്ത് ഇത്തരം ലക്ഷണങ്ങളും അനുഭവപ്പെട്ടേക്കാം.

> അമിതമായ ക്ഷീണം> കാഴ്ച മങ്ങുക> ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് കൃത്യമാല്ലാതെ പ്രവർത്തിക്കുക> തോന്നലുകളെയും യാഥാർത്ഥ്യത്തെയും വേർതിരിക്കുന്നത്തിനുള്ള ബുദ്ധിമുട്ട്ആഘാതം എങ്ങനെ കുറയ്ക്കാം ?ഡിമൻഷ്യ ബാധിക്കാനുള്ള സാധ്യത അനുഭവിക്കുന്ന മിക്കവരിലും സൺഡൗണിംഗ് പോലുള്ള ലക്ഷണങ്ങൾ അനുഭവിക്കുന്നു. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി തോന്നിയാൽ ഉടൻ തന്നെ വിദഗ്ധ സഹായം തേടുക.

ഡിമെൻഷ്യ ബാധിച്ചവരിൽ സൺഡൗണിംഗ് ആഘാതം കുറയ്ക്കാൻ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.>

ഉറക്കം കൃത്യമാക്കാം. ദിവസത്തിൽ ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ സമയം നിശ്ചയിച്ച് മുന്നോട്ട് പോകുന്നത് ഗുണം ചെയ്യും. ഇത് പതിവായി പിന്തുടരണം. രാത്രി നേരത്തെ ഉറങ്ങുന്നതിനായി പകൽ സമയത്തെ ഉറക്കം പൂർണമായും മാറ്റി വെക്കുക.> കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ഭക്ഷണം ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാം.> ദിവസം കഫീൻ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.> നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ വൈകുന്നേരങ്ങളിൽ ശുദ്ധ സംഗീതം ആസ്വദിക്കാം.

രോഗ ലക്ഷണങ്ങൾ ഗുരുതരമായാൽ നിർബന്ധമായും ഡോക്ടറെ സമീപിക്കുക.സൺഡൗണിംഗ് സംഭവിക്കാനുള്ള ഒരു കാരണം ഡിമെൻഷ്യയാണ്, എന്നാൽ അതിന് കാരണമായേക്കാവുന്ന മറ്റ് പല കാര്യങ്ങളും ഉണ്ടാകാം. ഇതിൽ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ പ്രത്യേക ശ്രദ്ധ നൽകാനും ചികിത്സ തേടാനും മടിക്കരുത്.