Home അറിവ് സ്വർണവില കുറഞ്ഞു

സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴ്ന്നു. ഒറ്റ ദിവസം ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4740 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 37920 രൂപയാണ്.

22 കാരറ്റ് സ്വര്‍ണവിലയിലുണ്ടായ കുറവിനെ തുടര്‍ന്ന് 18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.ഇന്നത്തെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 3915 രൂപയാണ്. ഇതോടെ 18 കാരറ്റ് സ്വര്‍ണം പവന് വില 31320 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 66 രൂപയായിട്ടുണ്ട്.സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് രണ്ട് വര്‍ഷം മുന്‍പായിരുന്നു. 2020 ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണവില ഏറ്റവും ഉയരത്തിലെത്തിയത്. അന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് വില 5250 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് അന്നത്തെ വില 42000 രൂപയുമായിരുന്നു.

ഇതിന് ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണവില ഗ്രാമിന് കുറയുകയും പിന്നീട് കൂടുകയും ചെയ്തിരുന്നു. എന്നാല്‍ റെക്കോര്‍ഡ് വില മറികടക്കാന്‍ കഴിഞ്ഞില്ല.