Home അറിവ് കറൻറ് ചാർജ് ഷോക്കടിക്കാതിരിക്കാൻ…

കറൻറ് ചാർജ് ഷോക്കടിക്കാതിരിക്കാൻ…

കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ബിൽ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
ഇസ്‌തിരി ഇടുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം…
വൈദ്യുതി ബിൽ കൂടാനുള്ള പ്രധാന കാരണം അയേൺ ബോക്സാണ്.ആഴ്ചയിൽ ഒരു തവണ ഇസ്തിരി ഇടുക.വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരി ഇടുന്നത് വൈദ്യുതിച്ചിലവ് കുറയ്ക്കാൻ സഹായിക്കും.അലക്കിയ വസ്ത്രം ഉണങ്ങിയ ശേഷം നന്നായി മടക്കിയൊതുക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വസ്ത്രങ്ങളിൽ ചുളിവ് വീഴുന്നത് കുറയും.പെട്ടെന്ന് തന്നെ ഇസ്തിരിയിട്ട് കഴിയുകയും ചെയ്യും.
പകൽ സമയങ്ങളിൽ ലൈറ്റ് ഓഫ് ചെയ്യൂ…
പകൽ സമയങ്ങളിൽ കഴിവതും വൈദ്യുതി ലൈറ്റ് ഓൺ ചെയ്യാതിരിക്കുക. ഇരുട്ടുമുറികളിൽ ലൈറ്റ് ഇടുകയാണെങ്കിൽ ആവശ്യം കഴിഞ്ഞ് ഓഫ് ചെയ്യാൻ മറക്കരുത്. കൂടാതെ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുക. സാധാരണ ബൾബുകളുടെ വൈദ്യുതി ഉപയോഗം എൽ.ഇ.ഡി ലൈറ്റുകളേക്കാൾ കൂടുതലായിരിക്കും.
ആവശ്യം കഴിഞ്ഞ് ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക…
ആവശ്യം കഴിഞ്ഞാലും ഫാൻ,ലൈറ്റ് ഇവയുടെയൊക്കെ സ്വിച്ച് ഓഫ് ചെയ്യാൻ നമ്മൾ മറക്കുന്ന കാര്യമാണ്. ഉപയോഗം കഴിഞ്ഞയുടൻ സ്വിച്ച് ഓഫ് ചെയ്യുക. ഇലക്ട്രിക്ക് ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാണോയെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ഇൻവേർട്ടർ വാങ്ങുമ്പോഴും ശ്രദ്ധവേണം…
വൈദ്യുതി ബിൽ കൂട്ടുന്നതിൽ ഇൻവേർട്ടറുകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. . ഇൻവേർട്ടറിന് ഒപ്പമുള്ള ബാറ്ററിയിൽ വെള്ളം വറ്റാതിരിക്കാൻ ശ്രദ്ധിക്കുക. കറണ്ട് ഇല്ലാത്ത സമയം മാത്രം ഇൻവേർട്ടർ ഓൺ ചെയ്യുക. അല്ലാത്ത സമയം ഓഫ് ചെയ്തിടുക.
മോട്ടോർ ഉപയോഗം കുറയ്ക്കാം…
വാട്ടർ ടാങ്കിൽ ഇടയ്ക്കിടെ വെള്ളം നിറയ്ക്കുന്നത് കറണ്ട് ചാർജ് കൂടാൻ കാരണമാകുന്നു. വാട്ടർ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നത് കുറയ്ക്കുക. കേടായ പൈപ്പുകളിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് പോകാൻ സാധ്യതയുള്ളതിനാൽ അത്തരം പൈപ്പുകൾ മാറ്റുക.
എയർകണ്ടീഷണർ…
എയർകണ്ടീഷൻ ചെയ്ത മുറികൾ അടച്ചിടാൻ ശ്രദ്ധിക്കുക. എല്ലാമാസവും എയർ കണ്ടീഷണർ ഫിൽറ്റർ വൃത്തിയാക്കണം.ഇത് ചെറിയ വൈദ്യുതി ഉപയോഗത്തിൽ മുറികൾ തണുപ്പിക്കാൻ സഹായിക്കും. കേടുപാടുകൾ സംഭവിച്ചാൽ പെട്ടെന്ന് തന്നെ എയർകണ്ടീഷണറുകൾ മാറ്റാൻ ശ്രദ്ധിക്കുക.
ഡ്രയർ ഉപയോഗം…
വസ്ത്രങ്ങൾ അലക്കി ഉണക്കാൻ ഡ്രയർ ഉപയോഗിക്കാറുണ്ടോ? വൈദ്യുതി ഉപയോഗം കുട്ടാനുള്ള ഒരു പ്രധാന കാരണമാണിത്. വെയിലുള്ള സമയങ്ങളിൽ അലക്കിയ തുണികൾ വീടിന് പുറത്തിട്ട് ഉണക്കിയെടുക്കാം. മഴക്കാലത്ത് ക്ലോത്ത് റാക്ക് വാങ്ങി മഴകൊള്ളാത്ത സ്ഥലങ്ങളിൽ വെച്ച് തുണികൾ ഉണക്കാം.
ഫ്ലാസ്ക് ഉപയോഗിക്കാം…
വെള്ളം ചൂടാക്കാൻ ഇടക്കിടെ ഇലക്ട്രിക് വാട്ടർ കെറ്റിലുകളെ ഉപയോഗിക്കുന്നതിന് പകരം ഒരു തവണ വെള്ളം ചൂടാക്കി ഫ്ലാസ്കിൽ ഒഴിക്കുക.. മണിക്കൂറുകളോളം ചൂട് നിലനിർത്തുന്ന ഫ്ലാസ്കുകൾ വിപണിയിൽ ലഭ്യമാണ്.