Home അറിവ് വിമാന ഇന്ധന വിലയിൽ വർദ്ധന.. ടിക്കറ്റ് നിരക്കും ഉയർന്നേക്കും

വിമാന ഇന്ധന വിലയിൽ വർദ്ധന.. ടിക്കറ്റ് നിരക്കും ഉയർന്നേക്കും

വിമാന ഇന്ധനത്തിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വര്‍ദ്ധിക്കുമെന്നാണ് സൂചന.

റഷ്യ-യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതാണ് ഇന്ധന വില കൂടാന്‍ കാരണമായത്. ഡല്‍ഹിയില്‍ ഒരു കിലോ ലിറ്റര്‍ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ്. കൊല്‍ക്കത്തയില്‍- 1,46,322.23 രൂപ, മുംബയ്- 1,40,092.74 രൂപ, ചെന്നൈ- 1,46,215.85 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച്‌ അവസാനത്തോടെയാണ് രാജ്യത്ത് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും മാസ്ക്, സാനിറ്റൈസര്‍, തുടങ്ങിയ പ്രതിരോധങ്ങള്‍ നിര്‍ബന്ധമാണ്. അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിമാനങ്ങളില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണമെന്നും നിര്‍ദേശമുണ്ട്.