Home അറിവ് നട്സുകളും പയറുവര്‍ഗ്ഗങ്ങളും കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ?

നട്സുകളും പയറുവര്‍ഗ്ഗങ്ങളും കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ?

ബദാം, പിസ്ത, അണ്ടിപരിപ്പ്, വാള്‍നട്ട് തുടങ്ങിയ നട്സുകളും പയറുവര്‍ഗ്ഗങ്ങളും കുതിര്‍ത്ത് കഴിക്കാറുണ്ടല്ലോ.എന്തിനാണ് ഇവ കുതിര്‍ക്കാന്‍ ഇടുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.

പയർ വർഗ്ഗങ്ങൾ കുതിര്‍ത്തശേഷം പാകം ചെയ്യുന്നത് പാചക സമയം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നിത് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ടെന്നത് പലര്‍ക്കും അറിയില്ല.പ്രോട്ടീന്‍, നാരുകള്‍, ധാരാളം വിറ്റാമിനുകളും പോഷകങ്ങളാലും സമ്പുഷ്ടമാണ് നട്സുകള്‍. ഭക്ഷണങ്ങള്‍ കുതിര്‍ത്ത് കഴിക്കുന്നത് എളുപ്പം ദഹിക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. മാത്രമല്ല ഭക്ഷണം കുതിര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനും ശരീരത്തിന് കൂടുതല്‍ പോഷണം നല്‍കുന്നതിനും സഹായിക്കുന്നു.

പയറുവര്‍ഗ്ഗങ്ങള്‍ കുതിര്‍ത്ത് തൊലി കളഞ്ഞ ശേഷമോ, വറുത്തതിന് ശേഷമോ വേവിക്കുന്നതാണ് കൂടുതല്‍ നല്ലത്.കുതിര്‍ത്ത് കഴിക്കുന്നത് പോളിഫെനോളിന്റെയും അളവ് കുറയ്ക്കുകയും ഇരുമ്പ് , സിങ്ക്, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു