ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ആദ്യസ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് സെപ്തംബര്‍ 2ന് സര്‍വ്വീസ് നടത്തും.ഓണത്തിന് നാടുകാണാനുളള ടൂര്‍ പാക്കേജൊരുക്കിയാണ് സ്വകാര്യ റെയില്‍വേയായ ഉളാ റെയില്‍ രംഗത്തെത്തുന്നത്.
സെപ്തംബര്‍ രണ്ടിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ 13ന് തിരിച്ചെത്തും. പ്രത്യേകമായി രൂപകല്‍പന ചെയ്ത കോച്ചുകളും എയര്‍ഹോസ്റ്റസ് മാതൃകയിലുള്ള സേവനജീവനക്കാരും പ്രത്യേകതയാണ്. ഉളാ റെയിലിന്റെ പത്തുകോച്ചുകള്‍ ഉള്‍പ്പെടുത്തിയുള്ള സ്വകാര്യട്രെയിനാണിത്.സംസ്ഥാനത്ത് ആദ്യമായാണ് സ്വകാര്യട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
നാല് തേര്‍ഡ് എ.സി.കോച്ചുകളും ആറ് നോണ്‍ എ.സി. കോച്ചുകളുമാണുള്ളത്. ഒരാള്‍ക്ക് എ.സി.യില്‍ 37950രൂപയും നോണ്‍ എ.സി.യില്‍ 31625 രൂപയുമാണ് നിരക്ക്. രണ്ടുപേര്‍ക്കും മൂന്നുപേര്‍ക്കും ടിക്കറ്റ് എടുക്കുമ്പോഴും കുട്ടികള്‍ക്കും നിരക്കിളവുണ്ട്. ഭക്ഷണവും യാത്രാചെലവും താമസസൗകര്യവും ഉള്‍പ്പെടയുള്ള ചെലവാണിത്. മൈസൂര്‍, ഹംപി, ഹൈദരാബാദ്, രാമോജി സ്റ്റുഡിയോ, ഔറംഗാബാദ്, എല്ലോറ, അജന്ത, ഏകതാ പ്രതിമ, ഗോവ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം.
കേരളത്തില്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍,ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗിന് www.ularail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: കൊച്ചി, 9995988998, തിരുവനന്തപുരം 9447798331.