Home അറിവ് രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനത്തിലേക്ക്

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനത്തിലേക്ക്

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനമായി. തുടര്‍ച്ചയായ എട്ടാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം, ഭഷ്യ വസ്തുക്കളുടെ വില വര്‍ധനയാണ് പണപ്പെരുപ്പം ഉയര്‍ത്തിയത്.

ജൂലൈയില്‍ രാജ്യത്തെ റീടൈല്‍ പണപ്പെരുപ്പം 6.71 ശതമാനം ആയിരുന്നു. അതേസമയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച 2 മുതല്‍ 6 വരെ എന്നതിനും മുകളിലാണ് ഇത്തവണയും പണപ്പെരുപ്പം ഉള്ളത്.ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കണക്ക് പ്രകാരം ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 6.75 ശതമാനത്തില്‍ നിന്ന് 2022 ഓഗസ്റ്റില്‍ 7.62 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യ ഗോതമ്പ്മാ വ് കയറ്റുമതി നിയന്ത്രിച്ചിട്ടും ഓഗസ്റ്റില്‍ പണപ്പെരുപ്പം 7 ശതമാനത്തിലെത്തി എന്നതാണ് മറ്റൊരു പ്രധാന കാര്യം.

വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളില്‍ കൂടുതല്‍ പലിശനിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും. ഇത് വീണ്ടും സാധാരണ ജനങ്ങളുടെ നടുവൊടിക്കും. ഇപ്പോള്‍ തന്നെ ഉയര്‍ന്ന പലിശ നിരക്കാണ് എല്ലാ ബാങ്കുകളും വായ്പകള്‍ക്ക് മുകളില്‍ ഈടാക്കുന്നത്. അതേസമയം, വ്യാവസായിക ഉല്‍പ്പാദന സൂചിക കണക്കാക്കിയ വ്യാവസായിക വളര്‍ച്ച ജൂണിലെ 2.4 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 12.3 ശതമാനമായി ഇടിഞ്ഞു.കഴിഞ്ഞ എംപിസി മീറ്റിങ്ങില്‍ ആര്‍ബിഐ നിരക്കുകള്‍ 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. സെപ്തംബര്‍ 30നാണ് ആര്‍ബിഐയുടെ അടുത്ത നയ തീരുമാനം.നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ റീട്ടെയില്‍ പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിലാണ്.അതേസമയം, റീട്ടെയില്‍ പണപ്പെരുപ്പ കണക്കുകള്‍ പുറത്തു വരുന്നതിന് മുന്നോടിയായി ഇന്ത്യന്‍ ഗവണ്‍മെന്റ് ബോണ്ട് ആദായം ഇന്ന് നേരിയ തോതില്‍ ഉയര്‍ന്നു. മുന്‍ സെഷനിലെ 7.1699 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ബോണ്ട് വരുമാനം 7.1811 ശതമാനം ആയി ഉയര്‍ന്നു.