Home വാണിജ്യം ഇനിപ്രളയ സെസും.കേരളത്തിന് രണ്ട് വർഷത്തേക്ക് അധിക നികുതി.

ഇനിപ്രളയ സെസും.കേരളത്തിന് രണ്ട് വർഷത്തേക്ക് അധിക നികുതി.

ഓഗസ്റ്റ് ഒന്ന് മുതൽ പ്രളയ സെസ് നിലവിൽ വന്നു.അഞ്ച് ശതമാനത്തിലേറെ ജി.എസ്.ടിയുള്ള ഉത്പന്നങ്ങളിലും സേവനങ്ങളിലും രണ്ട് വർഷത്തേക്കാണ് അധിക നികുതി ഏർപ്പെടുത്തിയിട്ടുള്ളത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്തുന്നതിനായാണ് അധിക നികുതി. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവിഭാഗം അവശ്യവസ്തുക്കൾ ഒഴികെയുള്ള എല്ലാ ഉപഭോഗവസ്തുക്കൾക്കും നിർമാണ സാമഗ്രികൾക്കും ഒരു ശതമാനം വില കൂടും. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങൾ എന്നിവയ്ക്ക് സെസില്ല. ജിഎസ്ടിക്കു പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്കും സെസ് നൽ‌കേണ്ട.
കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, മരുന്നുകൾ, സിമന്റ് തുടങ്ങിയവയ്ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണു സെസ്.
അധിക നികുതിയിലൂടെ ആയിരം കോടി രൂപ കണ്ടെത്താമെന്നാണ് ധനമന്ത്രി പ്രതികരിച്ചത്.