കാണാം ചിലവില്ലാതെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന്.
ഉരുളക്കിഴങ്ങ്:
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമമാണത്രേ ഉരുളക്കിഴങ്ങ്. ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ്സും കുറഞ്ഞ അളവില്‍ കലോറിയുമുള്ള ഉരുളക്കിഴങ്ങ് മെറ്റാബോളിസത്തെ സുഗമമാക്കുകയും ഭാരം വർധിക്കുന്നതിനെ തടയുകയും ചെയ്യും. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു പ്ലേറ്റ് കഴിച്ചാൽ വയർ നിറയുമെങ്കിലും വെറും 100 കലോറി മാത്രമേ പ്രദാനം ചെയ്യുകയുള്ളു.
ഇഞ്ചി:
വണ്ണം കുറയണമെങ്കിൽ വൈകാതെ ഇഞ്ചിയുമായി കൂട്ടുകൂടുന്നതാണ് നല്ലത്. ഒരു കഷ്ണം ഇഞ്ചി തേനിൽ ചേർത്തു കഴിച്ചുകൊണ്ട് ഒരുദിവസം തുടങ്ങാം. ഇതിലടങ്ങിയിരിക്കുന്ന വൊളറ്റൈൽ ഓയിൽ മെറ്റാബോളിസത്തെ ത്വരിതപ്പെടുത്തി വണ്ണം കുറയാൻ സഹായിക്കും.
നാരങ്ങാവെള്ളം:
മിക്ക അടുക്കളകളിലും സുലഭമമാണ് നാരങ്ങ. കുടവയര്‍ കുറയ്ക്കാൻ നാരങ്ങയ്ക്കുള്ള കഴിവ് പരസ്യമാണ്. നാരങ്ങാജ്യൂസും തേനുമായി ചേർത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
വാട്ടർ മെലൺ:
തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും.
വെള്ളരിക്ക:
കണ്ണിനു മുകളിലെ കറുപ്പകറ്റാനും സലാഡിനിടയിലിടാനും മാത്രമല്ല വണ്ണം കുറയ്ക്കുന്നതിലും വെള്ളരിക്കയ്ക്കു പ്രധാന പങ്കുണ്ട്. തണ്ണിമത്തനിലേതുപോലെ തന്നെ ധാരാളം വെള്ളമടങ്ങിയ പച്ചക്കറിയാമ് വെള്ളരിക്ക. 100ഗ്രാം വെള്ളരിക്കയിലൂടെ വെറും 45 കലോറി മാത്രമേ ശരീരത്തിനു ലഭിക്കൂ.
വെളുത്തുള്ളി:
വണ്ണം കുറയണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവര്‍ ആഹാരത്തിൽ വെളുത്തുള്ളിയും ഉൾപ്പെടുത്തുന്നതു നല്ലതാണ്. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വെളുത്തുള്ളി ശരീരത്തിലെ കൊഴുപ്പിനെ വലിച്ചെടുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ബീൻസ്:
ചിലർക്കു ബീൻസ് കഴിക്കുന്നത് ഇഷ്ടമേയല്ല. എന്നാൽ ബീൻ വണ്ണം കുറയ്ക്കുമെന്നു കേട്ടാലോ? നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള ബീൻസ് ദഹനപ്രക്രിയയെ സുഗമമാക്കുകയും ഇവയിലടങ്ങിയിരിക്കുന്ന പെക്റ്റിൻ ഏറെ നേരത്തേക്ക് വയർ നിറഞ്ഞ അവസ്ഥയുണ്ടാക്കുകയും ചെയ്യും.
മഞ്ഞൾ:
അടുക്കളകളിലെ അവിഭാജ്യ ഘടകമായ മഞ്ഞളിനും ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന സർക്യുമിൻ കൊഴുപ്പിനു കാരണമായ ലെപ്റ്റിനും ഒപ്പം ഇൻസുലിനും കുറയ്ക്കും.
കൂവക്കിഴങ്ങ്:
ഭാരം കുറയ്ക്കേണ്ടവർ ഡയറ്റിൽ കൂവക്കിഴങ്ങിനെയും ഉൾപ്പെടുത്താം. ധാരാളം പ്രൊട്ടീൻ അടങ്ങിയ കലോറി തീരെ കുറഞ്ഞ കൂവ വണ്ണം കുറയ്ക്കാൻ ഫലപ്രദമാണ്.
ക്യാരറ്റ്:
കലോറിയും കൊഴുപ്പും തീരെ കുറഞ്ഞ ക്യാരറ്റ് മെറ്റാബോളിസം വർധിപ്പിക്കും. ദിനവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി അമിതഭാരം കുറയുകയും ചെയ്യും.

ഗ്രേപ്പ് ഫ്രൂട്ട്
ശാരീരിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും അതുവഴി കലോറി കൂടുതലായി എരിച്ച് കളയാനും സഹായിക്കുന്നതാണ്‌ഗ്രേപ്ഫ്രൂട്ട. വേഗത്തിലും, ഏറെ സമയത്തേക്കും വിശപ്പകറ്റി നിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം കലോറി നിയന്ത്രിക്കാനും ഇത് സഹായിക്കും. ഇതിലെ ഫൈബര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും. ഫ്രൂട്ട് സലാഡ് പോലുള്ളവയില്‍ ചേര്‍ത്തും, ജ്യൂസായും മുന്തിരി കഴിക്കാം.
സെലെറി
കലോറി കുറഞ്ഞ അളവിലുള്ള സെലെറി, കഴിക്കുന്നതിനേക്കാള്‍ കലോറി ഇല്ലാതാക്കാന്‍ സഹായിക്കും. സെലെറിയിലെ പ്രധാന ഘടകം വെള്ളമാണ്. ഇത് ആഹാരക്രമത്തിന്റെ സന്തുലനത്തിന് പ്രധാനപ്പെട്ടതാണ്. എന്നാല്‍ സെലെറി മാത്രമായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ മിനറലുകളും, ന്യൂട്രിയന്റുകളും ലഭ്യമാക്കില്ല. അതിനാല്‍ ഇത് മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നതാണ് ഉചിതം.
ഗോതമ്പ്
ശുദ്ധീകരിച്ച ധാന്യങ്ങളേക്കാള്‍ മികച്ചതാണ് ഗോതമ്പ് മുഴുവനായി കഴിക്കുന്നത്. ഇത് ഗുരുതരമായ പല രോഗങ്ങളെയും തടയാന്‍ സഹായിക്കും. ഇത്തരത്തിലുള്ള ധാന്യങ്ങള്‍ കഴിക്കുന്നത് ദഹിക്കാന്‍ ഏറെ സമയമെടുക്കുകയും അത് വഴി ഏറെ നേരത്തേക്ക് വിശപ്പ് അകറ്റി നിര്‍ത്താനും സഹായിക്കും. ധാന്യങ്ങള്‍ മുഴുവനായി കഴിക്കുന്നത് പലവിധ വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ലഭ്യമാകും. ഇവയില്‍ കൊഴുപ്പ് കുറവുമാണ്.
ഗ്രീന്‍ ടീ
ഗ്രീന്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഒന്നാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. സവിശേഷമായ ഈ ഏഷ്യന്‍ ഹോട്ട് ഡ്രിങ്ക് സാധാരണമാണെങ്കിലും ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ചെറുതല്ല. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങളെ സജീവമാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത് സ്ത്രീകളെ സംബന്ധിച്ച് ആകര്‍ഷകം തന്നെയാവും. ഗ്രീന്‍ ടീ ഒരു ശീലമാക്കുക.
ഒമേഗ 3
ഒമേഗ 3 ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കും എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഒരു ഫാറ്റി ആസിഡായ ഒമേഗ 3 ഹോര്‍മോണിലെ ലെപ്റ്റിന്റെ നിലയെ സ്വാധീനിക്കുകയും, കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഒമേഗ 3 ശരീരത്തില്‍ സ്വയം ഉത്പാദിക്കപ്പെടാത്തതാണ്. ചെമ്പല്ലി, മത്തി, അയല തുടങ്ങിയവയില്‍ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതല്ലെങ്കില്‍ ഒമേഗ 3 സപ്ലിമെന്റുകള്‍ ഉപയോഗിക്കാം.
കാപ്പി
പ്രഭാതത്തില്‍ ഒരു കപ്പ് കാപ്പി കിട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാകും. കാപ്പിയിലെ കഫീനാണ് ഉന്മേഷവും ഉത്തേജനവും നല്കുന്നത്. കഫീന്‍ ശരീരത്തിലെത്തുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും, രക്തത്തില്‍ ഓക്‌സിജന്‍ കൂടുതലെത്തുകയും, കൂടുതല്‍ കലോറി ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ കാപ്പിയില്‍ ചേര്‍ക്കുന്ന ക്രീമുകളും, പഞ്ചസാരയും ഈ ഗുണങ്ങളില്ലാതാക്കും. ഇവയ്ക്ക് പകരം വസ്തുക്കള്‍ കണ്ടെത്തുക. ഉദാഹരണത്തിന് കറുവപ്പട്ട ഉപയോഗിക്കാം.
അവൊക്കാഡോ
മൂന്ന് തരത്തില്‍ കൊഴുപ്പ് ഇല്ലാതാക്കുന്ന ഒന്നാണ് അവൊക്കാഡോ. ഇതിലെ മോണോസാച്ചുറേറ്റഡ് ഫാറ്റ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും കോശങ്ങളിലെ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സെല്ലുകളെ ബാധിക്കുന്ന ദോഷകരമായ സ്വതന്ത്രമൂലകങ്ങളെ തടയുകയും ചെയ്യും. അവൊക്കാഡോയ്ക്ക് ഏറെ ആരോഗ്യപരമായ മേന്മകളുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക, മുറിവുകള്‍ ഭേദമാക്കുക, ഹൃദയസംബന്ധമായ തകരാറുകള്‍ കുറയ്ക്കുക, തലമുടി, കണ്ണുകള്‍ എന്നിവയുടെ ആരോഗ്യത്തിനും അവൊക്കാഡോ ഫലപ്രദമാണ്. ആരോഗ്യപ്രദമായ പ്രഭാത ഭക്ഷണത്തിന് പകുതി അവൊക്കാഡോ തക്കാളിയും, ഉപ്പും ചേര്‍ത്ത് കഴിക്കാം. പച്ചപ്പയര്‍, ചീര എന്നിവയില്‍ അവൊക്കാഡോ അരിഞ്ഞ് ചേര്‍ത്ത് സാലഡുണ്ടാക്കാം, അല്ലെങ്കില്‍ തേങ്ങാപ്പാല്‍, കറുവപ്പട്ട എന്നിവ ചേര്‍ത്ത് രുചികരമായ വിഭവം തയ്യാറാക്കാം.
മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍
മസാല ചേര്‍ത്ത ഭക്ഷണങ്ങളേതും കലോറി വേഗത്തില്‍ എരിച്ച് കളയുന്നതാണ്. ഇവയില്‍ കലോറി തീരെയില്ലെങ്കിലും സവിശേഷമായ രുചി നല്കും. ചുവന്ന മുളക്, എരിവുള്ള സോസുകള്‍ എന്നിവയൊക്കെ ഇവയില്‍ പെടും. എന്നാല്‍ ഉപയോഗിക്കുന്നതിന് മുമ്പ് ലേബല്‍ പരിശോധിച്ച് അവയിലെ ഉള്ളടക്കം മനസിലാക്കുക.
നറുനീണ്ടിവിത്ത്:
പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാല്‍ സമ്പന്നമായ നറുനീണ്ടിവിത്ത് ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും വിശപ്പിന് ശമനം നല്കുകയും, കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കഗോണ്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും. അല്പം നറുനീണ്ടിവിത്ത് 15 മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചാല്‍ അവയുടെ വലുപ്പം പത്തിരട്ടിയോളം വര്‍ദ്ധിക്കും. വിശപ്പ് ഏറെ നേരത്തേക്ക് ഇല്ലാതാക്കുന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. നറുനീണ്ടിവിത്ത് സാലഡ്, തൈര്, ഓട്ട്മീല്‍ എന്നിവയില്‍ ചേര്‍ത്ത് കഴിക്കാം.