വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ വരുന്ന മാവേലിയ്ക്ക് ഇത്തവണ യാത്ര കുറച്ച് കൂടി എളുപ്പത്തിലായിരുന്നു. റോഡില്‍ നിന്നും പാതളത്തിലേക്ക് നേരിട്ട് കുഴിയുണ്ട്. പക്ഷെ നാട്ടില്‍ എത്തിയപ്പോഴാണ് കൊറോണ വിശേഷങ്ങള്‍ രാജാവ് അറിയുന്നത്. പാതളത്തില്‍ നിന്നും നേരിട്ട് റോഡിലേക്ക് എത്തിയപ്പോള്‍ എല്ലാവരും മാസ്‌ക് ധരിച്ചിരിക്കുന്നു, താമസിയാതെ തന്നെ ആരോഗ്യ വകുപ്പ് എത്തി ക്വാറന്റൈനിലേക്ക് പോകണമെന്നായി…
സ്വന്തം നാട്ടിലെ റോഡിന്റെ ശോചനീയാവസ്ഥ പുറംലോകത്തെ അറിയിക്കാന്‍ തൃശൂര്‍ സ്വദേശിയായ ഗോകുല്‍ ദാസ് ഒരുക്കിയ ഫോട്ടോ സീരീസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. അക്കിക്കാവ് – തിപ്പിലിശ്ശേരി റോഡിലെ പാതാളം കണക്കെയുള്ള കുണ്ടും കുഴികളും ജനങ്ങളെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നു എന്ന് ചിത്രങ്ങള്‍ കണ്ടാലാറിയാം. പിഡബ്ലിയുഡി നടത്തുന്ന വര്‍ക്കുകള്‍ മഴക്കാലത്തിന് മുന്‍പേ തീര്‍ക്കുമെന്നായിരുന്നു നാട്ടുക്കാരുടെ പ്രതീക്ഷ എന്നാലത് പ്രതീക്ഷ മാത്രമായി അവശേഷിച്ചു. പെരുന്നാളും ഓണവും ഒന്നിച്ച് കാണാന്‍ ഇറങ്ങിയ മാവേലിയ്ക്ക് പാതാളത്തില്‍ നിന്നും നേരിട്ട് വഴിയൊരിക്കി സ്വീകരിച്ചത് PWD ഡിപാര്‍ട്ട്‌മെന്റ് ആണെന്ന് വിമര്‍ശനാന്മക ഫോട്ടോ സീരീസാണ് ഗോകുല്‍ ചിത്രീകരിച്ചിരിക്കുന്നത്.
ലോകം ഒന്നടങ്കം നേരിടുന്ന കൊറോണയെക്കുറിച്ചും ബോധവത്സക്കരണം നല്‍കിയത് പ്രശംസനീയം തന്നെയാണ്. മാസ്‌ക ധരിക്കേണ്ടതിന്റെ ആവശ്യകതയും ക്വാറന്റൈനില്‍ കഴിയേണ്ടി വന്നതും സീരീസില്‍ ചിത്രീകരിച്ചിരിക്കുന്നു. കൊറോണ എന്ന മഹാമാരിയെ ചെറുക്കുന്നതിന് മാസ്‌ക് ധരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഗോകുല്‍ മുന്‍പും ഫോട്ടോ സീരീസ് ഒരുക്കിയിരുന്നു. തന്റെ ചിത്രീകരണം അധികാരികളുടെ അടുത്ത് എത്തണമെന്നും തന്റെ നാടിന്റെ അവസ്ഥയ്ക്ക് ഈ ചിത്രീകണത്തിലൂടെ മാറ്റങ്ങള്‍ ഉണ്ടാകണമെന്നും ഗോകുല്‍ പറയുന്നു.