Home അറിവ് ഡ്രൈവിങ് ലൈസന്‍സ് അടക്കം വാഹനരേഖകള്‍ ഓണ്‍ലൈനില്‍; മാറ്റങ്ങള്‍ ഇന്ന് മുതല്‍

ഡ്രൈവിങ് ലൈസന്‍സ് അടക്കം വാഹനരേഖകള്‍ ഓണ്‍ലൈനില്‍; മാറ്റങ്ങള്‍ ഇന്ന് മുതല്‍

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന രേഖകള്‍ ഓണ്‍ലൈനില്‍ സൂക്ഷിക്കുന്നത് ഉള്‍പ്പെടെ വിവിധ മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് രാജ്യമെങ്ങും ഒരേ തരം ഡ്രൈവിങ് ലൈസന്‍സും വാഹന റജിസ്ട്രേഷന്‍ കാര്‍ഡുകളും (ആര്‍സി) ലഭ്യമാക്കും.

എല്ലാ വാഹന രേഖകളും ഡ്രൈവിങ് ലൈസന്‍സും സര്‍ക്കാരിന്റെ ഡിജിലോക്കറിലോ എം-പരിവാഹന്‍ പോര്‍ട്ടലിലോ സംസ്ഥാന വാഹന പോര്‍ട്ടലുകളിലോ ഡിജിറ്റലായി സൂക്ഷിക്കാം. വാഹനപരിശോധനാ സമയത്ത് ഇവ കാണിച്ചാല്‍ മതിയാകും.

പിഴ ഓണ്‍ലൈനായി അടയ്ക്കണം. ഇതിന്റെ വിവരങ്ങള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡേറ്റാ ബേസില്‍ 10 വര്‍ഷം സൂക്ഷിക്കും. വാഹന നമ്പറുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്കു വിവരങ്ങള്‍ എത്തും. ഡ്രൈവിങ്ങിനിടെ വഴി അറിയാനുള്ള ‘നാവിഗേഷനു’ മാത്രമേ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവൂ എന്നും പുതിയ നിര്‍ദേശം വ്യക്തമാക്കുന്നു.