Home അറിവ് കെഎസ്ആര്‍ടിസി ബസ് സമയം അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ‘എന്റെ കെഎസ്ആര്‍ടിസി’

കെഎസ്ആര്‍ടിസി ബസ് സമയം അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ‘എന്റെ കെഎസ്ആര്‍ടിസി’

കെഎസ്ആര്‍ടിസിയുടെ മൊബൈല്‍ ആപ് ‘എന്റെ കെഎസ്ആര്‍ടിസി’ (Ente KSRTC) നാളെ പുറത്തിറക്കും. ടിക്കറ്റ് ബുക്ക് ചെയ്യാനും കെഎസ്ആര്‍ടിസി ബസ് ഏതു വഴി എപ്പോള്‍ എത്തുമെന്നും നിലവില്‍ എവിടെയെത്തിയെന്നും അറിയാനും ആപ്പ് ഉപയോഗിക്കാം.

ജനതാ സര്‍വീസ് എന്ന് പേരിട്ടിരിക്കുന്ന കെഎസ്ആര്‍ടിസിയുടെ പുതിയ അണ്‍ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെയും കെഎസ്ആര്‍ടിസിയുടെ പുതിയ പാഴ്‌സല്‍ സര്‍വീസായ കെഎസ്ആര്‍ടിസി ലോജിസ്റ്റിക്സും ഇനി മുതല്‍ ഉപയോഗിക്കാം.

ആന്‍ഡ്രോയ്ഡ്/ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ എന്റെ കെഎസ്ആര്‍ടിസി ആപ് ലഭ്യമാകും. 5500 ബസുകളില്‍ ഇതിനായി ജിപിഎസ് സ്ഥാപിച്ചാണ് ആപ്പിന്റെ പ്രവര്‍ത്തനം. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആപ് പ്രയോജനപ്പെടും. അടുത്ത സ്റ്റോപ്പ് ഏതാണെന്ന് എഴുതിക്കാണിക്കും. ഒപ്പം വാര്‍ത്തയും പാട്ടും കേള്‍ക്കാം.