Home പ്രവാസം വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ഈ ചതി പ്രവാസികളോട് വേണ്ടായിരുന്നു…

വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ഈ ചതി പ്രവാസികളോട് വേണ്ടായിരുന്നു…

വേനലവധിക്കാലത്ത് വിമാനക്കമ്പനികൾ ഗൾഫിലേക്കുളള വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടിയത് ഇരുട്ടടിയായി മാറി.
സ്കൂളുകൾ അവധിയായതിനാൽ ഗൾഫിലേക്ക് പോകുന്ന കുടുംബങ്ങളുടെ തിരക്ക് മുന്നിൽക്കണ്ടാണ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ വർധിപ്പിച്ചത്.
സാധാരണ ഗൾഫിൽ അവധിക്കാലമാകുന്ന ജൂൺ-ജൂലായ് മാസങ്ങളിലും അവധി അവസാനിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലുമാണ് നിരക്ക് കുത്തനെ ഉയരാറുള്ളത്. പ്രവാസികളെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾ ഇക്കാലയളവിൽ യാത്രാനിരക്ക് കുത്തനെ വർധിപ്പിക്കാറുണ്ട്.
അവധി ആഘോഷിക്കാൻ കേരളത്തിൽ നിന്ന് നിരവധി പേർ ​ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതാണ് നിലവിലെ നിരക്ക് വർദ്ധനവിന് കാരണം.
ദുബായിലേക്ക് ടിക്കറ്റിന് നാലിരട്ടി വരെ തുക നൽകേണ്ട അവസ്ഥയാണിപ്പോൾ.
ഷാർജ, അബുദാബി മേഖലയിലേക്കും നിലവിലെ നിരക്കിന്റെ മൂന്നും നാലും ഇരട്ടി തുക നൽകണം.
ദോഹ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്.


എന്നാൽ ജെറ്റ് എയർവെയ്‌സിന്റെ പ്രതിസന്ധിയാണ് നിരക്ക് കൂട്ടാനുള്ള കാരണമായി വിമാനക്കമ്പനികൾ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. അപകടസാധ്യതയുള്ളതിനാൽ ബോയിങ് -737 മാക്‌സ് 8 വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചിരുന്നു. ഇതോടെ ഇത്തരം മുപ്പതിലധികം വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചതായി പറയുന്നു.