Home കൗതുകം കാട്ടിലെ രാജാവെന്ന ജാഡ നടക്കില്ല; പോത്തിന് മുന്നില്‍ തോറ്റ് തുന്നം പാടി സിംഹം, വീഡിയോ വൈറല്‍

കാട്ടിലെ രാജാവെന്ന ജാഡ നടക്കില്ല; പോത്തിന് മുന്നില്‍ തോറ്റ് തുന്നം പാടി സിംഹം, വീഡിയോ വൈറല്‍

കാട്ടിലെ രാജാവായ സിംഹം ഏറ്റവും ശക്തനാണ് ആരെയും തോല്‍പ്പിക്കും എന്നാണ് വെപ്പ്. എന്നാല്‍ സിംഹമല്ല ഏത് കൊലകൊമ്പനായാലും ഒ്ന്നിച്ച് നിന്നാല്‍ തോല്‍പ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കാട്ട് പോത്തിന്‍ കൂട്ടം.

സിംഹങ്ങളെ കൂട്ടമായി വന്ന് തുരത്തിയോടിക്കുന്ന കാട്ടുപോത്തുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരങ്ങള്‍. ആലസ്യത്തോടെ മണ്‍പാതയിലിരിക്കുന്ന സിംഹക്കൂട്ടത്തിനടുത്തേക്ക് കാട്ടുപോത്തുകള്‍ ഓടിയെത്തുന്നത് വീഡിയോയില്‍ കാണാം. ആദ്യം അവരെക്കണ്ട് കുലുങ്ങാത്ത സിംഹങ്ങള്‍ അവ അടുത്ത് വരുന്നത് കണ്ടതും ജീവനും കൊണ്ട് പരക്കം പായുന്നുണ്ട്.

ആ പ്രദേശത്തു നിന്ന് എല്ലാ സിംഹങ്ങളും ഓടിപ്പോകുന്നത് വരെ കാട്ടുപോത്തുകള്‍ അവരുടെ പിന്നാലെ പോകുന്നുണ്ട്. സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘സിംഹങ്ങള്‍ക്ക് ഇത് വാര്‍ട്ടര്‍ലൂ യുദ്ധത്തിന് സമാനം. ഒന്നിച്ച് വന്ന് സിംഹക്കൂട്ടത്തെ തുരത്തിയോടിക്കുന്ന കാട്ടുപോത്തിന്‍കൂട്ടം” എന്ന അടിക്കുറിപ്പോടെയാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.