Home Uncategorized ലോക്ഡൗണില്‍ പുതിയ വീട് ഉപേക്ഷിക്കേണ്ടി വന്നു: ജീവിതം വീണ്ടും ദുരിതപൂര്‍ണ്ണമായെന്ന് രാണു മൊണ്ഡാല്‍

ലോക്ഡൗണില്‍ പുതിയ വീട് ഉപേക്ഷിക്കേണ്ടി വന്നു: ജീവിതം വീണ്ടും ദുരിതപൂര്‍ണ്ണമായെന്ന് രാണു മൊണ്ഡാല്‍

റെയില്‍ വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്നു മുഷിഞ്ഞ വസ്ത്രം ധരിച്ച് പാട്ടുപാടിയ രാണു മൊണ്ടാലിനെ ആരും മറന്ന് കാമില്ല. ലതാ മങ്കേഷ്‌കറിന്റെ ‘എക് പ്യാര്‍ കാ നഗ്മാ ഹെയ്’ എന്ന ഒരൊറ്റ ഗാനം കൊണ്ടാണ് രാണു പ്രശസ്തയായത്. രാണു പാട്ട് പാടുന്ന വീഡിയോ ആരോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ ജീവിതം മാറിമറിഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ മിന്നും താരമായതോടെ ബോളിവുഡില്‍ നിന്ന് ഇവരെത്തേടി അവസരമെത്തി. എന്നാല്‍ പ്രശസ്തിയും അവസരങ്ങളും കുറഞ്ഞതോടെ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍ രാണു. പ്രശസ്തയായതിന് പിന്നാലെ പഴയ വീട് ഉപേക്ഷിച്ച് കൂടുതല്‍ സൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് റാനു പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക പ്രശ്‌നത്തിലായ ഇവരുടെ ജീവിതം ഇപ്പോള്‍ ദയനീയമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റെയില്‍ വേ സ്റ്റേഷനില്‍ ഇരുന്നുള്ള ?ഗാനം വൈറലായതോടെ റാനു മണ്ഡല്‍ ലോകശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത ഇവരെ പ്രശംസിച്ചുകൊണ്ട് ബോളിവുഡിലെ പ്രമുഖര്‍ രംഗത്തെത്തി. 2019 നവംബറില്‍ ബോളിവുഡ് സംഗീത സംവിധായകന്‍ ഹിമേഷ് രെഷമ്മിയ ഇവരെക്കൊണ്ട് മൂന്ന് ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഹിന്ദിയിലേയും മലയാളത്തിലേയും ഉള്‍പ്പടെ നിരവധി റിയാലിറ്റി ഷോകളിലും ഇവര്‍ പങ്കെടുത്തിരുന്നു.

അതിനിടെ വിവാദങ്ങളിലും രാണു നിറഞ്ഞു നിന്നു. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മേക്കപ്പുമെല്ലാം വാര്‍ത്തയായി. സെല്‍ഫി എടുക്കാനായി എത്തിയ ആരാധികയോടുള്ള പെരുമാറ്റമാണ് ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് ഏറെ നാളായി റാനുവിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അതിനിടെ ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന റാനുവിന്റെ ഒരു വിഡിയോ യൂട്യൂബില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. അന്ന് പണവും അവശ്യ വസ്തുക്കളും ഇവര്‍ ആളുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണ് രാണു എന്നാണ്.