Home അറിവ് കോവിഡ് വാക്‌സിന്റെ പേരില്‍ തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കോവിഡ് വാക്‌സിന്റെ പേരില്‍ തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കോവിഡ് വാക്‌സിന്റെ പേരില്‍ തട്ടിപ്പിനു ശ്രമം. വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഫോണിലേക്ക് വിളിയെത്തുക. തുടര്‍ന്ന് വ്യക്തികളുടെ ആധാര്‍ നമ്പര്‍, ഇമെയില്‍ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങള്‍ തേടുന്നത്.

Beware of Fraud in Name of Covid 19 Vaccineആധാര്‍ നമ്പര്‍ നല്‍കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒടിപി അയക്കുകയും ഇവ ചോദിക്കുകയും ചെയ്യും. ഇതുവഴിയാണ് പണം തട്ടുന്നത്. ഒടിപി നല്‍കുന്ന ഉടന്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടും.

മുംബൈയില്‍ സമാന സംഭവം നടക്കുകയും പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേരള പൊലീസ് ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകള്‍ തുറക്കരുത്. സന്ദേശങ്ങളിലും ഫോണ്‍വിളികളിലും മറുപടി നല്‍കരുതെന്നും പൊലീസ് പറയുന്നു.