Home ആരോഗ്യം പഴയ മീൻ വിൽക്കണ്ട. പണി പാളും…

പഴയ മീൻ വിൽക്കണ്ട. പണി പാളും…

മീൻ വിൽപന നടത്തുന്നവർക്ക് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ലൈസൻസ് വേണമെന്നാണ് നിയമം. അല്ലാത്ത പക്ഷം 5 ലക്ഷം രൂപ പിഴയും 6 മാസം തടവും ലഭിക്കാൻ വകുപ്പുണ്ട്.
മീൻ മുറിക്കുന്നവരും വൃത്തിയാക്കുന്നവരും മെഡിക്കൽ സർട്ടിഫിക്കറ്റ് കൈവശം വെക്കണം.


മീനിൽ ഉപയോഗിക്കുന്ന ഐസിൽ രാസവസ്തുക്കൾ ചേർക്കരുത്. ശുദ്ധമായ വെള്ളത്തിൽ നിർമിച്ച ഐസ് മാത്രമേ മീനിൽ ഇടാൻ പാടുള്ളൂ എന്നിവയും നിയമത്തിന്റെ ഭാഗമാണ്. മീൻകടകൾ വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യണമെന്നും വില്പനക്ക് വെച്ച മീനിന് സമീപം മീനിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിടരുതെന്നുമാണ് നിയമം. മീൻ കഴുകുന്ന വെള്ളം ഒഴുക്കിവിടുകയോ കുഴികളിൽ സംസ്കരിക്കുകയോ ചെയ്യേണ്ടതാണ്. മീനിനെ കുറിച്ച് പരാതി പറഞ്ഞാൽ വിൽപനക്കാർ അപമര്യാദയായി പെരുമാറുന്നു എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി ലഭിച്ചിരുന്നു.


മീൻ കേടായാൽ തിരിച്ചറിയാൻ പൊതു ജനങ്ങൾക്കുമുണ്ട് മാർഗനിർദ്ദേശം.

മീനിന്റെ കണ്ണിനു നല്ല കറുത്ത നിറമാണെങ്കിൽ പുതിയ മീൻ ആയിരിക്കും.
ചുമന്ന നിറം ആകുമ്പോൾ അഴുകാൻ തുടങ്ങിയിരിക്കുന്നു.. കണ്ണിന് വെളുത്ത നിറമെങ്കിൽ മീൻ കേടായി എന്നർത്ഥം.
മീനിന്റെ ചെകിള പൂക്കൾ ചുമന്ന നിറമാണെങ്കിൽ ഫ്രഷ് ആണ്. മങ്ങി മെറൂൺ നിറമായാൽ അഴുകാൻ തുടങ്ങി.
കറുത്ത നിറമായാൽ മീൻ കേടായി എന്നർത്ഥം.
മീനിന്റെ മാംസഭാഗത്തു വിരൽ അമർത്തിയാൽ കുഴിയുന്നുണ്ടെങ്കിൽ കേടായ മീനാണ്. ഇനി മീൻ വാങ്ങുമ്പോൾ പരീക്ഷിക്കാവുന്നതാണ്.