Home അറിവ് ഇനി മദ്യം ഗ്ലാസ് കുപ്പികളില്‍ നല്‍കിയാല്‍ മതി; മദ്യക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍

ഇനി മദ്യം ഗ്ലാസ് കുപ്പികളില്‍ നല്‍കിയാല്‍ മതി; മദ്യക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍

ദ്യവില്‍പ്പന ഗ്ലാസ്‌കുപ്പികളിലേക്ക് മാറ്റി സംസ്ഥാന സര്‍ക്കാര്‍. മാര്‍ച്ച് ഒന്നു മുതല്‍ ബവ്‌റിജസ് കോര്‍പറേഷന് ഗ്ലാസ് കുപ്പികളില്‍ മാത്രമേ മദ്യം വിതരണം ചെയ്യാനാവൂ എന്നറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ മദ്യക്കമ്പനികള്‍ക്കു നോട്ടിസ് നല്‍കി.

അതേസമയം, സ്റ്റോക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റുതീര്‍ക്കുന്നതിനു തടസമുണ്ടാകില്ല. കമ്പനികള്‍ക്ക് മദ്യത്തിന്റെ അടിസ്ഥാനവില വര്‍ധിപ്പിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചതോടെയാണു പ്ലാസ്റ്റിക് കുപ്പികള്‍ തീര്‍ത്തും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയത്.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അന്ന് മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ നിര്‍ദേശം നടപ്പായില്ല.