Home അറിവ് ഡ്രാഗണ്‍ ഫ്രൂട്ട് ഇനി മുതല്‍ കമലം; പുതിയ പേരിട്ട് ഗുജറാത്ത് സര്‍ക്കാര്‍

ഡ്രാഗണ്‍ ഫ്രൂട്ട് ഇനി മുതല്‍ കമലം; പുതിയ പേരിട്ട് ഗുജറാത്ത് സര്‍ക്കാര്‍

ഡ്രാഗണ്‍ ഫ്രൂട്ടിന് കമലം എന്ന് പേര് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. ഈ പഴം താമരയുടെ രൂപത്തിന് സമാനമായതിനാലാണ് കമലം എന്ന പേര് നല്‍കിയത്. ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിന് ഉപയോഗിക്കുന്നത് ഉചിതമല്ലെന്നുമാണ് മുഖ്യമന്ത്രി വിജയ് രൂപാണി പറയുന്നത്. താമരയ്ക്ക് സംസ്‌കൃതത്തിലുള്ള കമലമെന്ന പേരാവും ഡ്രാഗണ്‍ ഫ്രൂട്ടിന് അനുയോജ്യമെന്നും വിജയ് രൂപാണി വിശദമാക്കി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കര്‍ഷകര്‍ വ്യാപകമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിന് കമലം എന്ന പേരിനായി സംസ്ഥാനം പേറ്റന്റിന് അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഗുജറാത്തിലെ വനംവകുപ്പും ഡ്രാഗണ്‍ഫ്രൂട്ടിന്റെ പേരുമാറ്റം സംബന്ധിച്ച് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ആഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലും അപേക്ഷ നല്‍കിയിട്ടുണ്ട്. 2020 ജൂലൈ 26ന് പ്രധാനമന്ത്രി നടത്തിയ റേഡിയോ സംഭാഷണമായ മന്‍ കി ബാത്തിലും ഡ്രാഗണ്‍ ഫ്രൂട്ടിനേക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.