Home അന്തർദ്ദേശീയം ആവശ്യം പോലെ മിഠായി കഴിക്കാം, ശമ്പളവും ലഭിക്കും; കാന്‍ഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ആവശ്യം പോലെ മിഠായി കഴിക്കാം, ശമ്പളവും ലഭിക്കും; കാന്‍ഡിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ധുരം കഴിക്കാന്‍ മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. മധുരത്തെ വെറുക്കുന്നവര്‍ വളരെ വിരളമായിരിക്കും. ചോക്ലേറ്റ് കുക്കീസ്, കേക്ക്, ഐസ്‌ക്രീം, നല്ല എണ്ണയില്‍ മൊരിയിച്ച മധുര പലഹാരങ്ങള്‍ അങ്ങനെ എന്ത് തന്നെയായാലും മധുരത്തെ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.

എന്നാല്‍ മധുരം അധികമായാല്‍ അത് പല തരം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും നമുക്കറിയാം. അത് മാത്രമല്ല കാര്യം, മധുരവിഭവങ്ങള്‍ പ്രിയമാണെന്നോര്‍ത്ത് എപ്പോഴും കഴിക്കണമെങ്കില്‍ വില കൊടുത്ത് വാങ്ങുകയും വേണമല്ലോ!

എന്നാല്‍ മധുരപ്രേമികളെ തികച്ചും സന്തോഷത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ‘ഫ്രീ’ ആയി ഇഷ്ടമുള്ളത്രയും മിഠായി കഴിക്കാന്‍ കിട്ടുന്നത് സന്തോമല്ലേ? മിഠായി കിട്ടുമെന്ന് മാത്രമല്ല, അത് രുചിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതിന് മാസശമ്പളവും ലഭിച്ചാല്‍ സന്തോം ഇരട്ടിയാകില്ലേ,. ഇങ്ങനെയൊരു ജോലി അവസരമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുന്നത്.

‘കാന്‍ഡി ഫണ്‍ഹൗസ്’ എന്നൊരു കനേഡിയന്‍ കമ്പനി ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുകയാണിപ്പോള്‍. ‘കാന്‍ഡിയോളജിസ്റ്റ്’ എന്നാണ് ഔദ്യോഗികമായി ഈ തസ്‌കതയില്‍ വരുന്നവരെ വിളിക്കുന്നതത്രേ. വെറുതെയിരുന്ന് കമ്പനിയുടെ മധുരമിഠായികളും മറ്റും രുചിച്ച് അതിന്റെ അഭിപ്രായം രേഖപ്പെടുത്തിനല്‍കിയാല്‍ മാത്രം മതി.

ഒരു മണിക്കൂര്‍ തൊട്ട് എട്ട് മണിക്കൂര്‍ വരെയുള്ള ജോലി തെരഞ്ഞെടുക്കാം. ഇതിന് നല്ല ശമ്പളവും കമ്പനി നല്‍കും. യോഗ്യതയായി ആകെ വേണ്ടത് അല്‍പം മധുരഭ്രം. പിന്നെ ഫുഡ് അലര്‍ജി പാടില്ല. ഇത് തെളിയിക്കുന്ന സാക്ഷ്യപത്രവും കമ്പനിക്ക് നല്‍കണം.

കമ്പനി നല്‍കിയ രസകരമായ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്രയും സുഖകരമായതും ആസ്വാദ്യകരമായതുമായൊരു ജോലി ഇനി കിട്ടാനില്ലെന്ന തരത്തിലാണ് അഭിപ്രായങ്ങള്‍. എന്നാല്‍ വിചാരിക്കുന്നത് പോലെ അത്ര ‘സിമ്പിള്‍’ അല്ല കാര്യങ്ങളെന്നും എപ്പോഴും മധുരം കഴിച്ചാല്‍ അത് ആസ്വദിക്കാനാകില്ലെന്ന് മാത്രമല്ല, ആരോഗ്യം അവതാളത്തിലാകുമെന്നും വാദിക്കുന്നവരുമുണ്ട്. ഏതായാലും ‘കാന്‍ഡിയോളജിസ്റ്റ്’ പോസ്റ്റിലേക്ക് ഇതിനോടകം തന്നെ ധാരാളം പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടാകുമെന്നാണ് പലരും സൂചിപ്പിക്കുന്നത്.