Home ആരോഗ്യം പാകം ചെയ്ത് ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം വീണ്ടുമെടുത്ത് ചൂടാക്കാറുണ്ടോ? അപകടമാണ്..!

പാകം ചെയ്ത് ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം വീണ്ടുമെടുത്ത് ചൂടാക്കാറുണ്ടോ? അപകടമാണ്..!

രു തവണ പാകം ചെയ്ത ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വെച്ച ശേഷം പുറത്തെടുത്ത് ചൂടാക്കരുതെന്ന് മിക്കവര്‍ക്കും അറിയാം. സത്യത്തില്‍ ഇത് ദോഷമാണോ അല്ലയോ എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തത കാണില്ല. ദോഷമാണെങ്കില്‍ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യരുതെന്ന് പറയാനുള്ള കാരണം അറിയേണ്ടേ?

പാകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ ഇതില്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും ഇത് ഭക്ഷണത്തെ അനാരോഗ്യകരമാക്കി മാറ്റാനും, ഭക്ഷണത്തിന്റെ ഗുണം കെടുത്താനും ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

‘റോ’ ആയ, അല്ലെങ്കില്‍ വേവിക്കാത്ത ഭക്ഷണസാധനങ്ങളിലെന്ന പോലെ പാകം ചെയ്ത ഭക്ഷണത്തിലും ബാക്ടീരിയകളുണ്ട്. എന്നാല്‍ ഇവ ശരീരത്തിന് അപകടകാരികളായവയല്ല. അതേസമയം, ഇതേ ഭക്ഷണം വീണ്ടും ചൂടാക്കുമ്പോള്‍ ഒരുപക്ഷേ ഈ ബാക്ടീരിയകള്‍ ദോഷകാരികളായി മാറിയേക്കാം. എല്ലാ ഭക്ഷണത്തിന്റെയും കാര്യത്തില്‍ ഈ മാറ്റങ്ങള്‍ ഒരുപോലെയാകണമെന്നില്ല. ഓരോ ഭക്ഷണവും വ്യത്യസ്തമാണല്ലോ, അതുപോലെ തന്നെ അതിനകത്തെ രാസവ്യതിയാനങ്ങളും വ്യത്യസ്തമായിരിക്കും.

ഇനി ചൂടാക്കുമ്പോള്‍ അനാരോഗ്യകരമായ രീതിയില്‍ മാറ്റം വരുന്ന ചില ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് ഒന്ന് നോക്കാം. അരി, ചിക്കന്‍, ഉരുളക്കിഴങ്ങ്, കൂണ്‍, മുട്ട, സെലറി, ബീറ്റ്‌റൂട്ട് എന്നിവ കൊണ്ടുണ്ടാക്കിയ വിഭവങ്ങളെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. ഇവയില്‍ ചിലത്, ഗുണമേന്മ നഷ്ടപ്പെട്ട് ഉപയോഗശൂന്യമാവുകയാണ് ചെയ്യുന്നത്. മറ്റ് ചിലതാകട്ടെ, ഭക്ഷ്യവിഷബാധയിലേക്ക് വരെ നയിക്കുന്ന തരത്തില്‍ ദോഷകാരികളുമാകുന്നു.

ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ കഴിയുന്നതും പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ വച്ച ശേഷം വീണ്ടും ചൂടാക്കരുതെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഒന്നുകില്‍ കുറവ് ഭക്ഷണം മാത്രമുണ്ടാക്കി അത് അപ്പപ്പോള്‍ തന്നെ കഴിച്ചുതീര്‍ക്കുക. അല്ലാത്ത പക്ഷം, ബാക്കി വരുന്ന ഭക്ഷണം വൃത്തിയായി കാറ്റ് കയറാത്ത മട്ടില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച്, പിന്നീടെടുക്കുമ്പോള്‍ തണുപ്പ് വിടുന്നത് വരെ കാത്ത ശേഷം കഴിക്കുക.