Home അറിവ് ഇനി വ്യാജ വാർത്തകളും കണ്ടെത്താം. വഴി പറഞ്ഞ് വാട്​സ്​ ആപ്.

ഇനി വ്യാജ വാർത്തകളും കണ്ടെത്താം. വഴി പറഞ്ഞ് വാട്​സ്​ ആപ്.

വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള പുതുവഴിയുമായി വാട്​സ്​ ആപ്​. വ്യാജമാണോയെന്ന സംശയം തോന്നുന്ന മെസേജുകൾ, ഫോ​ട്ടോകൾ, വീഡിയോകൾ എന്നിവ വെരിഫൈ ചെയ്യുന്നതിനുള്ള സൗകര്യമാണ്​ കമ്പനി ഒരുക്കുന്നത്​. 9643-000-888 എന്ന നമ്പറിലേക്ക്​ ചിത്രങ്ങൾ, വീഡിയോ, ടെക്​സ്​റ്റ്​ എന്നിവ അയച്ചു കൊടുത്താൽ വ്യാജമാണോയെന്ന്​ പരിശോധിക്കാൻ കഴിയും.

ഇംഗ്ലീഷ്​, ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളിൽ പുതിയ സേവനം ലഭ്യമാകും. ഇത്തരമൊരു സംവിധാനം ആദ്യമായി തുടങ്ങുന്ന കമ്പനിയല്ല വാട്​സ്​ ആപ്​. ആൾട്ട്​ ന്യൂസ്​, ബൂം തുടങ്ങിയ വെബ്​സൈറ്റുകളും ഇത്തരം സേവനം നൽകിയിരുന്നു. വിവിധ ഭാഷകളിലൂടെ ബി.ബി.സിയും സേവനം നൽകിയിരുന്നു.

ഇതാദ്യമായാണ്​ വാട്​സ്​ ആപ്​ നേരിട്ട്​ ഇത്തരമൊരു സേവനത്തിന്​ തുടക്കം കുറിക്കുന്നത്​. വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പേരിൽ വാട്​സ്​ ആപ്​ ആദ്യം മുതൽ ഇന്ത്യയിൽ പ്രതിക്കൂട്ടിലായിരുന്നു. പല ആൾക്കൂട്ട കൊലപാതകങ്ങൾക്കും വാട്​സ്​ ആപിലെ വ്യാജ വാർത്തകൾ കാരണമായതായും ആരോപണമുയർന്നിരുന്നു.