Home ഭക്ഷണം ചിക്കൻ കറി സൂപ്പറാക്കാം. ഇതാ ചില ടിപ്സുകൾ!

ചിക്കൻ കറി സൂപ്പറാക്കാം. ഇതാ ചില ടിപ്സുകൾ!

ചിക്കൻ കറി ഇഷ്ടമില്ലാത്ത ഭക്ഷണപ്രേമികളുണ്ടാവില്ല. എന്നാൽ ചിക്കൻ കറി രുചിയോടെ തയ്യാറാക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില ടിപ്സുകൾ പരീക്ഷിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

കറി തയ്യാറാക്കുമ്പോൾ അല്പം ഉരുളകിഴങ്ങ് ചേർക്കുന്നത് രുചി കൂട്ടാൻ സഹായിക്കും; മാത്രമല്ല കറി കുറുകി വരാനും സഹായിക്കുന്നു.
അല്പം വിനാഗിരി ചേർക്കുന്നത് കറി കേടു കൂടാതിരിക്കാൻ സഹായിക്കുന്നു.
ഒട്ടേറെ ഗരം മസാലകൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇവയ്ക്ക് പകരം നമ്മൾ തന്നെ തയ്യാറാക്കുന്ന പച്ചമസാലകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഒന്ന് ചേർത്തുനോക്കൂ.. രുചി കൂടുമെന്നുറപ്പ്.


പ്രഷർകുക്കറിൽ പാചകം ചെയ്യുന്നത് എളുപ്പമാണ്. പക്ഷേ ഇറച്ചി ഇതിലിട്ട് വേവിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് കാരണം
കുക്കറിൽ വേവിക്കുമ്പോൾ രുചി കുറയുന്നു.
ഇറച്ചി കറിയിൽ ഉപ്പ് കൂടി പോവുന്നത് സ്ഥിരം പ്രശ്നമാണ് അല്പം തക്കാളി ചാറ് ചേർത്താൽ ഈ പ്രശ്നത്തിന് പരിഹാരമാവും.
ചിക്കൻ വറുക്കുമ്പോൾ അല്പം പാൽപൊടി ചേർത്താൽ നിറം വർദ്ധിക്കും. പച്ചപപ്പായയുടെ നീര് അൽപം ചേർത്താൽ ഇറച്ചിക്ക് സ്വാദ് വർദ്ധിക്കുക മാത്രമല്ല സോഫ്റ്റാവുകയും ചെയ്യും.