Home പ്രവാസം ദുബായിലെ വിസ്മയം-“ദുബായ് അറീന”

ദുബായിലെ വിസ്മയം-“ദുബായ് അറീന”

ദുബായിലെ വിസ്മയകാഴ്ചകളിലേക്ക് പുതിയൊരു കെട്ടിടം കൂടി. ദുബായ് അറീന എന്ന കെട്ടിടം ഏറ്റവും വിസ്തൃതിയേറിയ ശീതീകരിച്ച ഇൻഡോർ സംവിധാനമാണ്. കലാപരിപാടികൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ബോക്‌സിങ്, ഐസ് ഹോക്കി തുടങ്ങിയ കായികമത്സരങ്ങളുൾപ്പെടെ എന്ത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ് സിറ്റി വാക്കിൽ നിർമിച്ച ദുബായ് അറീന.

17,000 പേരെ ഉൾക്കൊള്ളാനാവുന്ന ഇരിപ്പിടങ്ങളോട് കൂടിയാണ് അറീന ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ശബ്ദ, ദീപ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ലോകോത്തര നിലവാരമുള്ള പരിപാടികൾ നടത്താൻ ദുബായിൽ വേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിറാസ് ദുബായ് അറീന പണിതിരിക്കുന്നത്.