Home അറിവ് മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര എഴുത്തുകാര്‍ക്കും വേണ്ടി പുതിയ പ്ലാറ്റ്‌ഫോമുമായി ഫേസ്ബുക്ക്

മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര എഴുത്തുകാര്‍ക്കും വേണ്ടി പുതിയ പ്ലാറ്റ്‌ഫോമുമായി ഫേസ്ബുക്ക്

സ്വതന്ത്ര എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരേയും ലക്ഷ്യം വെച്ച് ന്യൂസ് ലെറ്റര്‍ എന്ന പുതിയ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ട് ഫേസ്ബുക്ക്. പുതിയ വായനക്കാരിലേക്ക് എത്തുന്നതിനും പണം സമ്പാദിക്കാനും എഴുത്തുകാരെയും പത്രപ്രവര്‍ത്തകരെയും സഹായിക്കുന്നതാണ് പുതിയ പ്ലാറ്റ്‌ഫോം.

ന്യൂസ് ലെറ്റര്‍ ഈ പുതിയ സംവിധാനം അടുത്ത മാസങ്ങളില്‍ അമേരിക്കയില്‍ തുടക്കം കുറിക്കുമെന്നാണ് വിവരം. ന്യൂസ്ലെറ്റര്‍ നല്‍കുന്ന എഡിറ്റോറിയല്‍ സ്വാതന്ത്ര്യം മുന്നില്‍കണ്ട് ഈയിടെ പല എഴുത്തുകാരും പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നുണ്ട്. നിലവിലെ പരസ്യത്തെ ആശ്രയിച്ചുള്ള ബിസിനസ്സ് മോഡലുകളില്‍ നിന്ന് വഴിതിരിയാനുള്ള ഒരു അവസരമാണ് ഇത് ഒരുക്കുന്നത്.

സബ്സ്‌ക്രിപ്ഷനുകള്‍ വഴിയാണ് ന്യൂസ് ലെറ്ററില്‍ എഴുതുന്നവര്‍ക്ക് പണം കണ്ടെത്താനാകുക. ഈ പുതിയ പ്ലാറ്റ്‌ഫോം ഫേസ്ബുക്കിന്റെ മറ്റ് പേജുകളുമായി സംയോജിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് കണ്ടന്റ് സൃഷ്ടാക്കള്‍ക്ക് വായനക്കാരുമായി ഇടപഴകുന്നതിന് ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനും അവസരമൊരുക്കും. സബ്സ്റ്റാക്ക്, മീഡിയം, ട്വിറ്ററിന്റെ റെവ്യൂ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായാണ് ന്യൂസ് ലെറ്ററിന്റെ മത്സരം.