Home വിദ്യഭ്യാസം മേയില്‍ എസ്എസ്എല്‍സി ക്ലാസുകള്‍ ആരംഭിക്കും; തുടങ്ങുന്നത് ഓണ്‍ലൈനായി

മേയില്‍ എസ്എസ്എല്‍സി ക്ലാസുകള്‍ ആരംഭിക്കും; തുടങ്ങുന്നത് ഓണ്‍ലൈനായി

സ്എസ്എല്‍സി വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ അടുത്ത മാസം ആരംഭിക്കും. തുടക്കത്തില്‍ ഓണ്‍ലൈനായി ക്ലാസ് തുടങ്ങാനാണ് പ്ദ്ധതി. തെരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകള്‍ തുടങ്ങുക. കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന പശ്ചാതലത്തിലാണ് ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങുന്നത്.

കോവിഡ് വ്യാപന തോത് വിലയിരുത്തിയാകും ഓണ്‍ലൈന്‍ ക്‌ളാസുകളെക്കുറിച്ചും സ്‌കൂള്‍ തുറക്കല്‍ സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ പാഠപുസ്തകവിതരണമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. വിതരണം ചെയ്യാനുള്ള പുസ്തകങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോള്‍ സ്‌കൂളുകളില്‍ നടക്കുന്നുണ്ട്. ഈ മാസം പകുതിയോടെ ഇത് പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.