Home അറിവ് ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവിനെ പുറത്തെടുത്തത് മൂന്ന് ദിവസത്തിന് ശേഷം

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവിനെ പുറത്തെടുത്തത് മൂന്ന് ദിവസത്തിന് ശേഷം

കിണറിന്റെ ആള്‍മറയുടെ തൂണില്‍ ചാരി ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണ യുവാവിനെ പുറത്തെത്തിച്ചത് മൂന്ന് ദിവസം കഴിഞ്ഞ്! തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. കൊഞ്ചിറ സ്വദേശി പ്രദീപ് ആണ് കിണറ്റില്‍ വീണത്. യുവാവ് വീണ വിവരം ആരുമറിയാത്തതിനാലാണ് മൂന്ന് ദിവസം കിണറ്റില്‍ കിടക്കേണ്ടി വന്നത്. കിണറ്റില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പൈടുകയായിരുന്നു. രാത്രിയില്‍ തൂണില്‍ ചാരി ഫോണ്‍ ചെയ്യുന്നതിനിടെയാണ് യുവാവ് കിണറ്റില്‍ വീണത്. മൂന്ന് ദിവസത്തിനു ശേഷം കിണറിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുമ്പോള്‍ ശബ്ദം കേട്ട് എത്തിനോക്കിയതോടെയാണ് യുവാവിനെ കണ്ടത്. തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് യുവാവിനെ കരക്കെത്തിച്ചത്. പരിസരം മറന്ന് ഫോൺ ചെയ്യുന്നവർ ജാഗ്രതൈ.