Home അന്തർദ്ദേശീയം വാട്‌സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയ്ക്ക് പാകിസ്ഥാനില്‍ താല്‍ക്കാലിക വിലക്ക്

വാട്‌സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയ്ക്ക് പാകിസ്ഥാനില്‍ താല്‍ക്കാലിക വിലക്ക്

പാകിസ്ഥാനില്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം. വെള്ളിയാഴ്ച (ഏപ്രില്‍ 16 മുതല്‍) രാവിലെ 11 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇസ്ലാമിക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയാണ് തടഞ്ഞത്. നിരോധനം താല്‍ക്കാലികമാണെങ്കിലും ആദ്യമായാണ് ഇത്തരമൊരു താല്‍ക്കാലിക നിരോധനം നിലവില്‍ വരുന്നത്.

രാജ്യത്താകമാനം നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും ഉള്‍പ്പെടെ ഏത് ഉപകരണത്തിലും മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ വൈഫൈ കണക്ഷനുകള്‍ വഴി പാക്കിസ്ഥാനില്‍ താമസിക്കുന്ന ആളുകള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം.

പാകിസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന അരാജകത്വത്തിനിടയില്‍, വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് ശേഷം രാജ്യത്തുടനീളം വന്‍തോതില്‍ അക്രമങ്ങള്‍ നടക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാനിലെ വലതുപക്ഷ പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം ഈ പ്രതിഷേധം നടത്തുമെന്നാണ് സൂചന. സോഷ്യല്‍ മീഡിയയിലേക്കുള്ള പ്രവേശനം പ്രതിഷേധം വളരെ ഫലപ്രദമായി സംഘടിപ്പിക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു.

തീവ്ര ഇസ്ലാമിക പാര്‍ട്ടിയുടെ പാര്‍ട്ടി നേതാവ് തെഹ്രീക്ഇലബ്ബായിക്കിനെ അറസ്റ്റ് ചെയ്തതിനുശേഷം കുറച്ചു കാലമായി പാകിസ്ഥാനില്‍ പ്രതിഷേധം തുടരുകയാണ്. ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി തുടങ്ങിയ നഗരങ്ങളിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വലതുപക്ഷക്കാര്‍ പ്രതിഷേധ ഏകോപനം കൂടുതലും സംഘടിപ്പിച്ചത് സമൂഹമാധ്യമങ്ങള്‍ വഴിയാണ്. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം തണുപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ ബ്ലോക്ക് ചെയ്തത്.