Home അറിവ് ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഡിആര്‍ഡിഒ; 500 പ്ലാന്റുകള്‍ നിര്‍മ്മിക്കും

ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ഡിആര്‍ഡിഒ; 500 പ്ലാന്റുകള്‍ നിര്‍മ്മിക്കും

ക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. 500 പ്ലാന്റുകളാണ് നിര്‍മിക്കുന്നത്. രാജ്യത്തെ ആശുപത്രികളില്‍ പിഎം കെയര്‍ ഫണ്ടുപയോഗിച്ച് പ്ലാന്റുകള്‍ സ്ഥാപിക്കും. മൂന്ന് മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ചെറുയുദ്ധവിമാനമായ തേജസ്സില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് നിര്‍മാണം.

ഇതുവരെ, 380 പ്ലാന്റിന് നിര്‍മാണാനുമതി നല്‍കിക്കഴിഞ്ഞു. തേജസ് യുദ്ധവിമാനത്തിനുള്ള ഓക്‌സിജന്‍ സാങ്കേതികവിദ്യ ഡിആര്‍ഡിഒയുടെ ഡിഫന്‍സ് ബയോ എന്‍ജിനിയറിങ് ആന്‍ഡ് ഇലക്ട്രോ മെഡിക്കല്‍ ലബോറട്ടറി ആണ് വികസിപ്പിച്ചെടുത്തത്. നേരിട്ട് ആശുപത്രി കിടക്കകളിലേക്ക് വിതരണം ചെയ്യാവുന്ന സാന്ദ്രതയിലുള്ള ഓക്‌സിജന്‍ നിര്‍മിക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ പറ്റും. മെഡിക്കല്‍ ഓക്‌സിജന്‍ സിലിന്‍ഡറുകളില്‍ നിറച്ചും ഉപയോഗിക്കാം.

വടക്കുകിഴക്കന്‍ മേഖലയിലെയും ലഡാക്കിലെയും ചില സൈനിക ആശുപത്രികളില്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്ലാന്റുകള്‍ക്ക് അതേ തരത്തിലുള്ള ഓണ്‍സൈറ്റ് പരിപാലനമടക്കമാണ് ഏര്‍പ്പെടുത്തുക.

ബെംഗളൂരു ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് 332-ഉം കോയമ്പത്തൂര്‍ ട്രൈഡന്റ് ന്യൂമാറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 48-ഉം പ്ലാന്റുകളാണ് നിര്‍മിക്കുക. ഇരുസ്ഥാപനങ്ങള്‍ക്കും ഇതിനുള്ള സാങ്കേതികവിദ്യ ഡി.ആര്‍.ഡി.ഒ. നല്‍കി. മിനിറ്റില്‍ 1000 ലിറ്റര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റുകളാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ദിവസം 195 സിലിന്‍ഡറുകള്‍ നിറയ്ക്കാനും 190 രോഗികള്‍ക്ക് നേരിട്ടു നല്‍കാനും കഴിയും. അന്തരീക്ഷ വായുവില്‍നിന്ന് നേരിട്ട് ഓക്‌സിജന്‍ വലിച്ചെടുത്തുപയോഗിക്കുന്ന സാങ്കേതികവിദ്യയാണിതിലുള്ളത്.