രാജ്യത്തിന്റെ ഔദ്യോഗിക എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. വിമാനക്കമ്പനിയുടെ സെര്‍വറില്‍ വന്‍ ഡാറ്റാ ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 45,00,000 ഉപഭോക്താക്കളുടെ വിവരങ്ങള്‍ അടക്കം ചോര്‍ന്നതായാണ് വിവരം.
ഫെബ്രുവരി മാസത്തിലാണ് ഇത്തരത്തില്‍ ഗുരുതര തകരാറ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2011 ഓഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി മൂന്ന് വരെയുള്ള പത്ത് വര്‍ഷത്തെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തില്‍ പേര് വിവരങ്ങള്‍, ജനനതീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ തുടങ്ങിയവയും ചോര്‍ന്നതില്‍ ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.