Home അറിവ് രണ്ട് വയസിന് മീതെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബറോടെ വാക്‌സിന്‍; കോവാക്‌സിന്‍ പരീക്ഷണം ഉടന്‍

രണ്ട് വയസിന് മീതെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബറോടെ വാക്‌സിന്‍; കോവാക്‌സിന്‍ പരീക്ഷണം ഉടന്‍

രുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി അറിയിച്ചു. ഭാരത് ബയോടെക്കിന്റെ ആവശ്യം തല്‍ക്കാലം പരിഗണിക്കില്ല എങ്കിലും അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരുമെന്നും വിദഗ്ധ സമിതി അറിയിച്ചു.

ഇതിനിടെ, ഗര്‍ഭിണികള്‍ക്ക് കോവാക്സിന്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും വിദഗ്ധ സമിതി തള്ളി. അതേസമയം, രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളില്‍ കോവാക്സിന്‍ പരീക്ഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചു.

പട്ന എയിംസില്‍ ഇതിനായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങി. രണ്ടും മൂന്നും ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറോടെ കുട്ടികളില്‍ കോവാക്സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.