Home വാണിജ്യം 75 രൂപയുടെ വോയ്‌സും 50 എംബി ഡാറ്റയും സൗജന്യം; വിയുടെ ഓഫറുകള്‍ അറിയാം

75 രൂപയുടെ വോയ്‌സും 50 എംബി ഡാറ്റയും സൗജന്യം; വിയുടെ ഓഫറുകള്‍ അറിയാം

രുമാനം കുറവുള്ള ഉപഭോക്താക്കളെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി പ്രമുഖ ടെലികോം കമ്പനിയായ വി. ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കള്‍ക്ക് വിവിധ കാരണങ്ങളാല്‍ റീചാര്‍ജ് അസാധ്യമായിരുന്നു. അതുകൊണ്ട്, താഴ്ന്ന വരുമാനത്തില്‍ പെട്ടവരെ വീണ്ടും കൂടെ നിര്‍ത്തുകയെന്നതാണ് വി-യുടെ ലക്ഷ്യം.

50 വി ടു വി കോളിങ് മിനിറ്റുകളും 50എംബി ഡാറ്റയുമാണ് സൗജന്യമായി ലഭ്യമാക്കുക. 15 ദിവസത്തെ കാലാവധിയോടെയാണ് ഈ സൗജന്യ ആനുകൂല്യം നല്‍കുന്നത്. ഇതിനു ശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ താല്‍പര്യമുള്ള തുകയുടെ റീചാര്‍ജും നടത്താം.

താഴെ പറയുന്ന ഏതെങ്കിലും രീതി ഉപയോഗിച്ച് വി ഉപഭോക്താക്കള്‍ക്ക് അണ്‍ലോക് 2.0 നുള്ള തങ്ങളുടെ അര്‍ഹത പരിശോധിക്കാം ടോള്‍ ഫ്രീ ഐവിആര്‍ 121153/വി നമ്പറില്‍ നിന്നുള്ള 44475 എന്ന യുഎസ്എസ്ഡി കോഡ് വി നമ്പര്‍ ഇന്‍ബോക്സില്‍ ലഭിക്കുന്ന എസ്എംഎസിലുള്ള നീക്കങ്ങള്‍ പിന്തുടരുക അടുത്തുള്ള വി റീട്ടെയിലറെ സമീപിക്കുക. നിങ്ങളുടെ അര്‍ഹത പരിശോധിക്കുന്നതിനും ഓഫര്‍ ആക്ടിവേറ്റു ചെയ്യുന്നതിനും അവിടെ നിന്നു നിങ്ങള്‍ക്കു സഹായം ലഭിക്കും.