Home വിദ്യഭ്യാസം ബാങ്ക് ക്ലാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

ബാങ്ക് ക്ലാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

ന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സനല്‍ നടത്തുന്ന ബാങ്ക് ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അവസരം. ഓഗസ്റ്റ് ഒന്നു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ibpsonline.ibps.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ക്ക് ശേഷം ദേശസാല്‍കൃത ബാങ്കുകളില്‍ നിയമനം ലഭിക്കും. ഓഗസ്റ്റ് 28, 29, സെപ്റ്റംബര്‍ നാല് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ. ഒക്‌ടോബര്‍ 31ന് മെയിന്‍ പരീക്ഷയും നടക്കും.

20നും 28നും ഇടയില്‍ പ്രായമായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബിരുദധാരികളായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. മാതൃഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കുകയും വേണം. 11 ബാങ്കുകളിലെ 5830 ക്ലര്‍ക്ക് തസ്തികകളിലേക്ക് ആയിരിക്കും നിയമനം.