Home വിദ്യഭ്യാസം സിലബസ് വെട്ടിക്കുറച്ച് സിബിഎസ്ഇ; 30 ശതമാനം പാഠഭാഗം ഒഴിവാക്കി

സിലബസ് വെട്ടിക്കുറച്ച് സിബിഎസ്ഇ; 30 ശതമാനം പാഠഭാഗം ഒഴിവാക്കി

2021-22 അധ്യയന വര്‍ഷത്തെ പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ. 9 മുതല്‍ 12 വരെ ക്ലാസുകളില്‍ 30% പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് സിലബസ് വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷവും സിബിഎസ്ഇ സിലബസില്‍ കുറവ് വരുത്തിയിരുന്നു.

ഇത്തവണ 10, 12 ക്ലാസുകളില്‍ രണ്ട് ടേം പരീക്ഷകള്‍ അവതരിപ്പിച്ച പശ്ചാത്തലത്തില്‍ ഓരോ ടേമിലേക്കുമുള്ള സിലബസും വേര്‍തിരിച്ചിട്ടുണ്ട്. ഓരോ ടേമിലും പ്രാക്ടിക്കല്‍ പരീക്ഷകളും നടത്തും. കഴിഞ്ഞ വര്‍ഷം സംഭവിച്ചതുപോലെ ബോര്‍ഡ് പരീക്ഷ പൂര്‍ണ്ണമായും റദ്ദാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്. ആദ്യ ടേം പരീക്ഷ നവംബര്‍-ഡിസംബര്‍ മാസത്തിലും രണ്ടാമത്തെ ടേം 2022 ഏപ്രില്‍-മെയ് മാസത്തിലും നടക്കും.