Home ആരോഗ്യം എന്നും ഒരു നേരം തൈര് കഴിക്കാം; ഗുണങ്ങള്‍ പലതാണ്

എന്നും ഒരു നേരം തൈര് കഴിക്കാം; ഗുണങ്ങള്‍ പലതാണ്

ദിവസവും അല്‍പം തൈര് കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കുന്നു. എന്നും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ തൈര് കഴിക്കാം.

ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആരോഗ്യകരമായ തലത്തില്‍ ബിഎംഐ നിലനിര്‍ത്തുന്നതില്‍ കാല്‍സ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഭാരം ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് തൈരിലെ പോഷകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തൈര് കഴിക്കാം.

തൈരില്‍ വൈറ്റമിന്‍ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. തൈര് അമിതവും അനാവശ്യവുമായ കൊഴുപ്പ് ഒഴിവാക്കാനും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഫലപ്രദമാണ്.